കുള്ളന്റെ ഭാര്യ എന്ന ചിത്രത്തിനുശേഷം ദുല്‍ഖര്‍ സല്‍മാനും അമല്‍ നീരദും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നിന്ന് നായികയായ അനു ഇമ്മാനുവലിനെ മാറ്റിയെന്ന് വാര്‍ത്തകള്‍. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനു ഇമ്മാനുവലിനെയാണ് ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചിരുന്നത്. കാര്‍ത്തിക എന്ന പുതുമുഖ താരമായിരിക്കും ഇനി നായിക എന്നാണ് അറിയുന്നത്.
പാലായില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് അനുവിനെ മാറ്റിയതെന്നതിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അനുവിനെ വച്ച് ചിത്രീകരിച്ച ഭാഗങ്ങളെല്ലാം കാര്‍ത്തികയെ നായികയാക്കി വീണ്ടും ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണത്രേ. ചാര്‍ലി എന്ന ചിത്രത്തിലും ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അനുവിനെ വിളിച്ചിരുന്നുവെങ്കിലും അനുവിന് ആ റോള്‍ ഉപേക്ഷിക്കേണ്ടി വന്നു. പാവാട എന്ന ചിത്രത്തിന്റെ കഥാകാരനായ ഷിബിന്‍ ഫ്രാന്‍സിസ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം അന്‍വര്‍ റഷീദാണ് നിര്‍മിക്കുന്നത്.