കൊല്ലം :ജില്ലയിലെ തീരദേശവാസികളെ കടലാക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിനും കടല്‍ക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ദുരിതാശ്വാസം നല്‍കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. ആവശ്യപ്പെട്ടു. കടലാക്രമണം നേരിട്ട ഇരവിപുരം, പളളിമേര്, തത്തക്കിളി, ഗാര്‍ഫില്‍, കാക്കത്തോപ്പ്, മുക്കം തുടങ്ങി സ്ഥലങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന് എം.പി സന്ദര്ശിച്ചശേഷംമാധ്യമപ്രവര്ത്തകരോട്സംസാരിക്കുകയായിരുന്നു പ്രേമചന്ദ്രന്.
കാലവര്‍ഷം ശക്തിപ്പെടുന്നതിനു മുമ്പു തന്നെ കടലാക്രമണത്തിലൂടെ ഒട്ടനവധി വീടുകളും തീരദേശ റോഡുകളും തകര്‍ന്നു.പുനരധിവാസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ഇതിനായി ജനപ്രതിനിധികളുടെയും ഉദേ്യാഗസ്ഥരുടെയും അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കണം. മഴക്കാലമായതോടെ ഉപജീവനത്തിനായി കടലിനെ ആശ്രയിച്ച് വരുമാനം ഉണ്ടാക്കാന്‍ കഴിയാത്ത സാഹചര്യമാണ്. സൗജന്യ റേഷന്‍ വിതരണം ഉടന്‍ ആരംഭിക്കണമെന്നും പ്രേമചന്ദ്രന് ഫറഞ്ഞു.
തീരദേശവാസികള്‍ക്ക് ഗതാഗത സൗകര്യമൊരുക്കുവാന്‍ തകര്‍ന്ന് റോഡുകള്‍ പുനരുദ്ധരിക്കണം. കടലാക്രമണ പ്രതിരോധത്തിനായി കടല്‍ഭിത്തി ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തികള്‍ കാലേക്കുട്ടി നടപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു. എം.പി യോടൊപ്പം മുന്‍എംഎല്‍എ എഎഅസീസ്, എ.എസ് നോള്‍ഡ്, സജി.ഡി. ആനന്ദ്, ദിലീപ് മംഗലഭാനു, ബെന്‍സി, സക്കറിയ, പൊന്നമ്മ മഹേശ്വരന് എന്നിവരും ഉണ്ടായിരുന്നു.