സമയം ശരിയായാല്‍ കീര്‍ത്തി സുരേഷ് ഈച്ച ഫെയിം നാനിയുടെ നായികയാകും. മറ്റ് സിനിമകളിലെ തിരക്ക് കാരണം നാനി നായകനാകുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ നടി കീര്‍ത്തി സുരേഷ് പൂര്‍ണ സമ്മതം നല്‍കിയിട്ടില്ല. ഡേറ്റ് സംബന്ധിച്ചുള്ള ചര്‍ച്ച നടന്നുവരുകയാണ്.
ത്രിനന്ദ റാവു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലേക്കാണ് കീര്‍ത്തിക്കു വിളി വന്നിരിക്കുന്നത്. നായകനൊപ്പം തന്നെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് ചിത്രത്തില്‍ കീര്ത്തിയുടേതെന്നാണ് കേള്‍ക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ കീര്‍ത്തി താത്പര്യം അറിയിച്ചതായാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ഈ അവസരം കീര്‍ത്തി തട്ടികളയുമോ അതോ സ്വീകരിക്കുമോ എന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്തായാലും മറ്റ് സിനിമ ഷെഡ്യൂളുകള്‍ക്കിടയില്‍ കടന്നു വന്ന ഈ അവസരം കീര്‍ത്തിയുടെ സമയം ശരിയാണെങ്കില്‍ കൈവിട്ടു പോകില്ലെന്ന് വിശ്വസിക്കാം.