പ്ലസ്ടു സേ പരീക്ഷയ്ക്ക് ആള്‍മാറാട്ടം: രണ്ടുപേര്‍ പിടിയില്‍

ktm-arrestനാദാപുരം: പ്ലസ് ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കടമേരി അത്തിക്കോട്ട് ഷമീലി(22)നെയും പ്രായ പൂര്‍ത്തിയാകാത്ത മറ്റൊരാളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ നാദാപുരം ടിഐഎം ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന പ്ലസ് ടു സേ പരീക്ഷയില്‍ ഹാള്‍ ടിക്കറ്റില്‍ കൃത്രിമം നടത്തി പരീക്ഷയ്‌ക്കെത്തിയതായിരുന്നു ഇവര്‍. കടമേരി ആര്‍എസി സ്കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണിവര്‍ പരീക്ഷ എഴുതാന്‍ വന്നത്.

ഇത്തരം സംഭവം നടക്കുമെന്ന് മുന്‍കൂട്ടി വിവരം ലഭിച്ചതിനാല്‍ അധികൃതര്‍ നേരത്തേതന്നെ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവത്രെ. ജേണലിസം പരീക്ഷ നടക്കുന്നതിനിടയിലാണ് സംഭവം. ഇതിനിടയില്‍ സംഭവം ഒത്തുതീര്‍ക്കാന്‍ ഒരു ഗ്രാമ പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തില്‍ ശ്രമം നടന്നതായി ആരോപണമുണ്ട്. വിവരം പുറത്തായതോടെ പിന്‍വലിയുകയായിരുന്നത്രെ. പ്രിന്‍സിപ്പാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്  പോലീസ് സ്കൂളിലെത്തുകയായിരുന്നു.

Related posts