ഇവര്‍ വരട്ടെ, ബ്ലാസ്റ്റേഴ്‌സ് കൊലകൊമ്പനാകും! ഈ സൂപ്പര്‍ താരങ്ങള്‍ കേരളത്തിലെത്തുമോ?

ആദ്യ സീസണിലെ ഫൈനലിസ്റ്റുകള്‍, ഏറ്റവുമധികം ആരാധകരുള്ള ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം… മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ ടീം എല്ലാ അര്‍ത്ഥത്തിലും സൂപ്പറാണ്. രണ്ടാം സീസണിലെ മുടന്തിപ്പോക്കിന് പകരംവീട്ടാനുള്ള ഒരുക്കത്തിലാണ് കൊമ്പന്മാര്‍. സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കാനുള്ള ഒരുക്കങ്ങളും അണിയറയില്‍ തകൃതിയായി നടക്കുന്നു. ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ഇവരാണ്.

blastersറിയോ ഫെര്‍ഡിനന്റ്
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നായകന്‍ സജീവ ഫുട്‌ബോളില്‍നിന്ന് വിരമിച്ചത് അടുത്തിടെയാണ്. എങ്കിലും മൈതാനത്ത് ഒരിക്കല്‍ക്കൂടി അത്ഭുതങ്ങള്‍ കാണിക്കാന്‍ ഫെര്‍ഡിനന്റിനാകും. പരിശീലകസ്ഥാനത്ത് ഇംഗ്ലീഷുകാരനായ സ്റ്റീവ് കോപ്പല്‍ വന്നതോടെ ഫെര്‍ഡിനന്റ് കേരളത്തിലെത്താനുള്ള സാധ്യതയേറി. 37കാരനായ ഈ സെന്റര്‍ഫോര്‍വേഡുമായി ചര്‍ച്ച തുടങ്ങിയതായി ടീം മാനേജ്‌മെന്റ് വെളിപ്പെടുത്തുന്നു.

ഡാനിയേല്‍ ആഗെര്‍bla
ഡെന്‍മാര്‍ക്കിന്റെ മുന്‍ സൂപ്പര്‍ താരങ്ങളിലൊരാളാള്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ ഹൃദയമായിരുന്നു ഈ 31കാരന്‍. 320ലേറെ ക്ലബ്ബ്, അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള ആഗെര്‍ സജീവ ഫുട്‌ബോളില്‍ നിന്നു വിരമിച്ചതു കഴിഞ്ഞ മാസമാണ്. കടുകട്ടി പ്രതിരോധമാണ് ആഗെറിന്റെ കരുത്ത്. ഫെര്‍ഡിനന്റ് വന്നില്ലെങ്കില്‍ മാര്‍ക്കീ താരമായി ആഗെറിന് കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്.

റിനോ ആന്റോblasters 2
നമ്മുടെ സ്വന്തം മലയാളിപ്പയ്യന്‍. കഴിഞ്ഞ സീസണില്‍ 90 ലക്ഷം രൂപയ്ക്ക് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത കൊത്തിയെടുത്ത റിനോയെ പൊക്കാന്‍ ബ്ലാസ്റ്റേഴ്‌സ് ശ്രമം തുടങ്ങിക്കഴിഞ്ഞു. 13 കളിയില്‍ കളത്തിലിറങ്ങിയെങ്കിലും കോല്‍ക്കത്തയ്ക്കായി കാര്യമായൊന്നും ചെയ്യാന്‍ റിനോയ്ക്കു സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ ടീം മാറാന്‍ താരത്തിന് താല്പര്യമുണ്ട്. ബ്ലാസ്റ്റേഴ്‌സിലേക്കു വരാന്‍ ആഗ്രഹിക്കുന്നതായി റിനോ തന്നെ പറയുന്നു.

Related posts