പ്ര​ള​യ ഫ​ണ്ട് ദു​രു​പ​യോ​ഗം കൊറോണ ദുരിതാശ്വ ഫണ്ടിലും ഉണ്ടാകാൻ സാധ്യത; ഇ-മെ​യി​ല്‍ പ​രാ​തി​യ​യ​ച്ചു യൂ​ത്ത് കോ​ണ്‍​ഗ്രസ് പ്ര​തി​ഷേ​ധം

കൊ​ച്ചി: പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് തി​രി​മ​റി ന​ട​ത്തു​ക​യും ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത സി​പി​എം നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ത​ട്ടി​പ്പി​ന് കൂ​ട്ടു​നി​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സി​പി​എം നേ​താ​ക്ക​ള്‍​ക്കു​മെ​തി​രേ മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്കും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്കും ഇ ​മെ​യി​ല്‍ പ​രാ​തി അ​യ​ച്ചു പ്ര​തി​ഷേ​ധി​ച്ചു.

ഹൈ​ബി ഈ​ഡ​ന്‍ എം​പി മു​ഖ്യ​മ​ന്ത്രി​ക്കും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​ക്കും ഇ ​മെ​യി​ല്‍ അ​യ​ച്ച് പ്ര​തി​ഷേ​ധ പ്ര​ചാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് എ​ല്ലാ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രും ഇ ​മെ​യി​ല്‍ പ​രാ​തി​ക​ള്‍ അ​യ​യ്ക്കു​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി​റ്റോ ആ​ന്‍റണി അ​റി​യി​ച്ചു.

പ്ര​ള​യ ദു​രി​താ​ശ്വാ​സം ഇ​നി​യും ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത അ​ര്‍​ഹ​രാ​യ​വ​ര്‍​ക്ക് ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണം. കൊ​റോ​ണ ബാ​ധി​ത​ര്‍​ക്കാ​യി പി​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ഫ​ണ്ടും പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്ക് ത​ട്ടി​യെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ സി​പി​എം ശ്ര​മി​ക്കു​ന്ന​ത്.

ഇ​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​ള​യ ഫ​ണ്ട് തി​രി​മ​റി ന​ട​ത്തി​യ നേ​താ​ക്ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment