ശ്രീകണ്ഠപുരം: കുരങ്ങുശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ പൊറുതിമുട്ടുന്നു. മലപ്പട്ടം മുനമ്പ് കടവ് ഭാഗത്താണ് കുരങ്ങുകളുടെ ആക്രമണം രൂക്ഷമായത്. നൂറിലേറെ കുരങ്ങുകളാണ് മാസങ്ങളായി പ്രദേശത്ത് നാശം വിതയ്ക്കുന്നത്. പകല്‍സമയങ്ങളില്‍ കൂട്ടമായി എത്തുന്ന കുരങ്ങുകള്‍ അഴിഞ്ഞാട്ടം നടത്തുകയാണ്. പ്രദേശത്തെ തെങ്ങുകളിലെ കരിക്കുകള്‍ മുഴുവന്‍ കുരങ്ങുകള്‍ നശിപ്പിച്ചിരിക്കുകയാണ്. ചക്ക, പപ്പായ, പേരയ്ക്ക, വാഴക്കുലകള്‍ തുടങ്ങിയവ മൂപ്പെത്തും മുമ്പേ കുരങ്ങുകള്‍ പറിച്ചെറിയുകയാണ്. വീട്ടുമുറ്റത്തും മേല്‍ക്കൂരയിലും കൂട്ടമായെത്തുന്ന കുരങ്ങുകള്‍ അടുക്കളയില്‍ കയറി ഭക്ഷണങ്ങളെടുത്ത് തിന്നുകയും നശിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും പറയുന്നു. കാപ്പാട്ടുകുന്ന്, ചാര്‍ത്തോട്ടം, കൊവുന്തല, പൂക്കണ്ടം പ്രദേശങ്ങളില്‍ ഏക്കര്‍കണക്കിനു തെങ്ങിന്‍ തോപ്പുകളാണ് കുരങ്ങുകളുടെ ആക്രമണത്തിനിരയായത്. മാസങ്ങളായി പൊറുതിമുട്ടിയ ജനങ്ങള്‍ വനംവകുപ്പ് അധികൃതരെ സമീപിച്ചുവെങ്കിലും തിരിഞ്ഞുനോക്കുന്നില്ലെന്ന് പറയുന്നു.
മലപ്പട്ടം മുനമ്പ് കടവില്‍ നാട്ടുകാരെ പൊറുതിമുട്ടിച്ച് കുരങ്ങ് ശല്യം
