എട്ടാമത് വയലാര്‍ രാമവര്‍മ ചലച്ചിത്ര-ടിവി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സു സു സുധീ വാത്മീകം ആണ് മികച്ച ചിത്രം. സു സു സുധീ വാത്മീകം സംവിധാനം ചെയ്ത രഞ്ജിത് ശങ്കര്‍ ആണ് മികച്ച സംവിധായകന്. മികച്ച നടന് ജയസൂര്യ (സു സു സുധീ വാത്മീകം) പ്രിയങ്കാ നായര്‍ ആണ് മികച്ച നടി(ചിത്രം: ജലം). മറ്റ് അവാര്‍ഡുകള്‍- മികച്ച നവാഗത സംവിധായകന് – സി.വി.പ്രേംകുമാര്‍ (ചിത്രം: ആള്‍രൂപങ്ങള്‍) മികച്ച ഛായാഗ്രാഹകന്‍-അനീഷ് ലാല്‍ (ചിത്രം: വേട്ട) മികച്ച രണ്ടാമത്തെ നടന്-ഇന്ദ്രന്‍സ് (ചിത്രം : അമീബ), മികച്ച രണ്ടാമത്തെ നടി- ലെന (ചിത്രം : എന്നു നിന്റെ മൊയ്തീന്, ഇയ്യോബിന്റെ പുസ്തകം), മികച്ച സംഗീത സംവിധായകന് – രാജേഷ് മുരുകേശന് (ചിത്രം : പ്രേമം), മികച്ച ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (ചിത്രം:എന്നു നിന്റെ മൊയ്തീന്)(ഗാനം-കാത്തിരുന്നു.)മികച്ച പുതുമുഖ നടി – പാര്‍വ്വതി രതീഷ് (ചിത്രം : മധുര നാരങ്ങ) മികച്ച പുതുമുഖ നടന് – ശബരീഷ് വര്‍മ്മ (ചിത്രം: പ്രേമം) മികച്ച ഹാസ്യനടന്- കൊച്ചുപ്രേമന് (ചിത്രം : ആക്ഷന്‍ ഹീറോ ബിജു) മികച്ച ഗായകന് – നജീം അര്‍ഷാദ് (ചിത്രം :ജിലേബി, ടു കണ്ട്രീസ്), മികച്ച ഗായിക – മധുശ്രീ നാരായണന് (ചിത്രം : ഇടവപ്പാതി) വയലാര്‍ പ്രത്യേക പുരസ്കാരം – അരിസ്റ്റോ സുരേഷ്(ചിത്രം: ആക്ഷന്‍ ഹീറോ ബിജു)
മികച്ച പി.ആര്.ഒ.-അജയ് തുണ്ടത്തില്‍
കഴിഞ്ഞ വര്ഷങ്ങൡലെപ്പോലെ മലയാള സിനിമയിലെ തലമുതിര്‍ന്ന കലാകാരന്ന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയ്ക്ക് വയലാര്‍ ചലച്ചിത്ര രത്നപുരസ്കാരവും, മലയാള സിനിമയില്‍ വ്യത്യസ്ത റോളുകളില്‍ തിളങ്ങിയ നെടുമുടി വേണുവിന് വയലാര്‍ കലാശ്രേഷ്ഠ പുരസ്കാരവും, രാമചന്ദ്രബാബുവിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും വയലാര്‍ യുവസംഗീത പ്രതിഭാപുരസ്കാരം വയലിന് മാന്ത്രികന് ബാലഭാസ്കറിനും, നൃത്തകലയില്‍ വയലാര്‍ യുവപ്രതിഭാ പുരസ്കാരം നീരവ് ബവ്ലേചയ്ക്കും നല്കി ആദരിക്കുന്നു. കൂടാതെ ഈ വര്‍ഷത്തെ നാഷണല്‍ അവാര്‍ഡ് ജേതാക്കളായ സംഗീത സംവിധായകന് എം.ജയചന്ദ്രനെയും, പ്രഫ. അലിയാരെയും ആദരിക്കുന്നു.
2016 ജൂലൈ 16 മുതല്‍ 24 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ പത്തുദിവസമായി നടക്കുന്ന വയലാര്‍ രാമവര്‍മ സാംസ്കാരിക ഉത്സവത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.ഏറ്റവും മികച്ച ചിത്രം, നടന്, നടി, സംവിധായകന്, സംഗീത സംവിധായകന്, ഗായകന്, ഗായിക എന്നിവര്‍ക്ക് 11,000/- രൂപ കാഷ് അവാര്‍ഡും ഫലകവും, മികച്ച രണ്ടാമത്തെ നടന്, സ്വഭാവനടന്‍, മികച്ച രണ്ടാമത്തെ ചിത്രം, വിവിധ ടിവി പ്രോഗ്രാമുകള്‍, പുസ്തകരചന എന്നിവയ്ക്ക് 10,000- രൂപ കാഷ് അവാര്‍ഡും ഫലകവും, നല്‍കുന്നതാണ്.
