ആറ്റിങ്ങല്‍: കൊല്ലം ജില്ലയിലെ പ്രമുഖ വ്യവസായിയുടെ മകനായി പരിചയപ്പെടുത്തി ആറ്റിങ്ങലില്‍ പത്തോളം പേരെ പറ്റിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കടയ്ക്കല്‍ സ്വദേശി നൗഷാദി (40) നെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേയ്ക്ക് പോകാന്‍ വിസ നല്‍കാമെന്ന് പറഞ്ഞ് ഊരുപൊയ്ക സ്വദേശികളായ ഷാജഹാന്, സാബു, കോരാണി സ്വദേശിയായ ഒരാള്‍, പള്ളിപ്പുറം സ്വദേശിയായ മുഹമ്മദ് അനസ്, വാളക്കാട് സ്വദേശി ജാഫര്‍ തുടങ്ങിയവരാണ് തട്ടിപ്പിനിരയായത്.
കൊല്ലം ജില്ലയിലെ പ്രമുഖ വ്യവസായിയുടെ മകനാണെന്ന് സ്വയംപരിചയപ്പെടുത്തിയ പ്രതി, ഊരുപൊയ്കയിലെ മുസ്്ലിം പള്ളിക്ക് പത്ത് ലക്ഷം രൂപ സംഭാവന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് തുടങ്ങിയത്. തുടര്‍ന്ന് പരാതിക്കാരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത് സ്ഥലംവിടുകയായിരുന്നു. അന്വേഷണത്തില്‍ വിവിധ ജില്ലകളില്‍ പ്രതി സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ടുള്ളതായി പോലീസ് അറിയിച്ചു.