ഫേ​സ്ബു​ക്കും ട്വി​റ്റ​റും പെ​ട്ടി​മ​ട​ക്കു​മോ ? പു​തി​യ സ​മൂ​ഹ മാ​ധ്യ​മം തു​ട​ങ്ങാ​ന്‍ ഒ​രു​ങ്ങി ഇ​ലോ​ണ്‍ മ​സ്‌​ക്…

ലോ​ക കോ​ടീ​ശ്വ​ര​ന്‍ ഇ​ലോ​ണ്‍ മ​സ്‌​ക് പു​തി​യ സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോം തു​ട​ങ്ങു​മെ​ന്ന വാ​ദം ടെ​ക് ലോ​ക​ത്ത് ശ​ക്ത​മാ​കു​ന്നു.

മ​റ്റു​ള്ള​വ​ര്‍​ക്ക് ചി​ന്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കി​യി​ട്ടു​ള്ള മ​സ്‌​കി​നെ സം​ബ​ന്ധി​ച്ച് ഇ​ത​ത്ര വ​ലി​യ കാ​ര്യ​മൊ​ന്നു​മ​ല്ലെ​ങ്കി​ലും ച​ങ്കി​ടി​പ്പു കൂ​ടു​ന്ന​ത് ഫേ​സ്ബു​ക്കും ട്വി​റ്റ​റു​മ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടേ​താ​ണ്.

പു​തി​യ ഒ​രു സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോം തു​ട​ങ്ങു​മെ​ന്ന കാ​ര്യം ഗൗ​ര​വ​ത്തി​ല്‍ എ​ടു​ക്കു​ന്നു​വെ​ന്ന് മ​സ്‌​ക് ത​ന്നെ ത​ന്റെ ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ കു​റി​ച്ച​തോ​ടെ​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​ക​ള്‍ സ​ജീ​വ​മാ​യ​ത്.

പ്ര​ണ​യ് പാ​തൊ​ള്‍ എ​ന്ന ആ​ളു​ടെ ട്വീ​റ്റി​നു മ​റു​പ​ടി​യാ​യാ​ണ് മ​സ്‌​ക് ഇ​ക്കാ​ര്യ​ത്തി​ലു​ള​ള ത​ന്റെ താ​ത്പ​ര്യം അ​റി​യി​ച്ച​ത്.

എ​ന്നാ​ല്‍ മ​സ്‌​ക് അ​വി​ടം കൊ​ണ്ട് നി​ര്‍​ത്തി​യി​ല്ല. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ത​ന്റെ അ​ക്കൗ​ണ്ടി​ല്‍ ഒ​രു വോ​ട്ടെ​ടു​പ്പു ന​ട​ത്തു​ക​യും ചെ​യ്തു.

അ​ടു​ത്ത ട്വീ​റ്റി​ല്‍ അ​ദ്ദേ​ഹം പു​തി​യ ഒ​രു പ്ലാ​റ്റ്ഫോം വേ​ണോ എ​ന്നും ചോ​ദി​ക്കു​ക​യും ചെ​യ്തു. വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് മ​സ്‌​കി​ന്റെ ട്വീ​റ്റി​ന് ല​ഭി​ച്ച​ത്.

മ​സ്‌​കി​ന്റെ തീ​രു​മാ​നം സ​മൂ​ഹ മാ​ധ്യ​മ മേ​ഖ​ല​യെ ഉ​ഴു​തു മ​റി​ച്ചേ​ക്കാം എ​ന്നാ​ണ് ടെ​ക്-​വി​ദ​ഗ്ദ​ര്‍ ന​ല്‍​കു​ന്ന സൂ​ച​ന.

ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍ തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ആ​ഴ​ത്തി​ല്‍ വേ​രു​പി​ടി​ച്ചു ക​ഴി​ഞ്ഞു. ഇ​നി അ​വ​യ്ക്കെ​തി​രെ സാ​ധാ​ര​ണ ക​മ്പ​നി​ക​ളോ ചി​ന്താ​ഗ​തി​ക​ളോ ഉ​ള​ള​വ​രാ​രും പ്ലാ​റ്റ്ഫോ​മു​ക​ള്‍ തു​ട​ങ്ങി​യി​ട്ടു കാ​ര്യ​മി​ല്ല.

എ​ന്നാ​ല്‍, അ​ത​ല്ല മ​സ്‌​കി​നെ പോ​ലെ ഒ​രാ​ള്‍​ക്കു ചെ​യ്യാ​നാ​കു​ക. കാ​ശി​നു കാ​ശും സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​യും ഉ​ള്ള അ​ദ്ദേ​ഹം പു​തി​യൊ​രു സ​മൂ​ഹ മാ​ധ്യ​മം തു​ട​ങ്ങി​യാ​ല്‍ അ​തി​ലേ​ക്ക് ആ​ളു​ക​ള്‍ ഇ​ര​ച്ചു ക​യ​റാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.

സ്വ​കാ​ര്യ​ത​യ്ക്ക് ക​ടു​ത്ത ഭീ​ഷ​ണി​യാ​ണ് എ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന നി​ല​വി​ലു​ള്ള പ​ല പ്ലാ​റ്റ്ഫോ​മു​ക​ളും ഉ​പേ​ക്ഷി​ച്ച് മ​സ്‌​കി​നൊ​പ്പം ചേ​രാ​ന്‍, ടെ​ക്നോ​ള​ജി​യെ​ക്കു​റി​ച്ച് അ​വ​ബോ​ധ​മു​ള്ള​വ​ര്‍ ത​യാ​റാ​യേ​ക്കും.

ഇ​ത് ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍ തു​ട​ങ്ങി​യ പ്ലാ​റ്റ്ഫോ​മു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​കാം. എ​ന്നാ​ല്‍ മ​സ്‌​ക് പു​തി​യ പ്ലാ​റ്റ്ഫോം തു​ട​ങ്ങി​യാ​ല്‍​ത്ത​ന്നെ, അ​ത് എ​ങ്ങ​നെ​യി​രി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ വ്യ​ക്ത​ത​യി​ല്ല. എ​ന്താ​യാ​ലും ആ​ള് മ​സ്‌​ക് ആ​യ​തി​നാ​ല്‍ എ​ന്തും പ്ര​തീ​ക്ഷി​ക്കാം.

Related posts

Leave a Comment