പ്രണയവഴികളിലെ വിസ്‌ഫോടനം! ‘എല്‍ബിഡബ്ല്യു’

LBWപ്രണയത്തിന്റെ മധുരവും കയ്പ്പും അനുഭവിച്ചവര്‍ക്ക്  പ്രണയത്തി ന്റെ പുത്തന്‍ നിര്‍വചനങ്ങളുമായി ഒരു ചിത്രം എത്തുന്നു. ‘എല്‍. ബി. ഡബ്ല്യു’ എന്ന് പേരിട്ട ഈ ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂര്‍ത്തിയായി. അദൈ്വത് ക്രിയേഷന്‍സിന്റെ ബാനറില്‍ ഉണ്ണികൃഷ്ണന്‍ നിര്‍മിക്കുന്ന ഈ ചിത്രം നവാഗതനായ ബി. എന്‍. ഷജീര്‍ഷാ രചനയും സംവിധാനവും നിര്‍വഹിക്കു ന്നു.ആദികാലം മുതല്‍ പ്രണയത്തില്‍ പൊട്ടിത്തറികളും, സംതൃപ്തികളും ഉണ്ട്.  ലോകപ്രതിഭാസമായ പ്രണയത്തിന്റെ വ്യത്യസ്തമുഖ ങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ചിത്രം. നവാഗത രായ ഷബീര്‍, ദീപു പാറശ്ശാല, പ്രമോദ് ദാസ് എന്നിവരോടൊപ്പം ‘ഐന്‍’

എന്ന ചിത്രത്തിലൂടെ  ദേശീയ അവാര്‍ഡ്  നേടിയ മുസ്തഫയും, ശ്രീകുമാറും  പ്രധാന വേഷത്തിലെത്തുന്നു. അദൈ്വത് ക്രിയേഷന്‍സിനുവേണ്ടി ഉണ്ണികൃഷ്ണന്‍ നിര്‍മ്മിക്കുന്ന ‘എല്‍.ബി.ഡബ്ല്യു’ ബി. എന്‍.ഷജീര്‍ഷാ രചനയും സംവിധാനവും നിര്‍വഹിക്കുന്നു.  കാമറ – രഞ്ജിത്ത് മുരളി, ‘ഐന്‍’ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ മുസ്തഫ, ശ്രീകുമാര്‍ എന്നിവരോടൊപ്പം ഷബീര്‍, ദീപു പാറശ്ശാല, പ്രമോദ് ദാസ്, പ്രശാന്ത്, നിതീഷ്, അബ്ദുള്‍കലാം, നീതു ലാല്‍, ഏക്ത സിദ്ധാര്‍ഥ്, ജംഷീനജമാല്‍, വിന്ദുജ, വന്ദന, എന്നിവരും അഭിനയിക്കുന്നു.

-അയ്മനം സാജന്‍    

Related posts