ട്വിറ്റര്‍ പേര് മാറ്റി എക്സ് എന്ന് ആക്കിയതിനു പിന്നാലെ അടിമുടി മാറ്റാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക്.
വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായിട്ട് ഇപ്പോള്‍ എക്സ് പ്ലാറ്റ്ഫോം സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മസ്ക് എന്ന സൂചനകളാണ് പുറത്തു വരുന്നത്.
ഉപഭോക്താക്കള്‍ക്ക് ഇനി എക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കില്‍ ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യ നല്‍കേണ്ടിവരും. എന്നാല്‍ നല്‍കേണ്ടി വരുന്ന പണത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
പ്രതിമാസം 55 കോടി സജീവ ഉഉപഭോക്താക്കളാണ് എക്സിനുള്ളത്. ദിവസേന 10 കോടി മുതല്‍ 20 കോടി പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നു.