വിവാഹം എന്നത് വ്യത്യസ്തമാക്കി ശ്രദ്ധനേടാന്‍ ശ്രമിക്കുന്ന ഒരു കാലമാണല്ലൊ ഇത്. പലരും ഇത്തരം വേറിട്ട എന്‍ട്രികളും നൃത്തങ്ങളും പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകാറുണ്ട്. പിന്നീട് അവരില്‍ ചിലര്‍ ട്രോളുകള്‍ക്ക് പാത്രമാകാറുമുണ്ട്.
ഇപ്പോഴിതാ ഒരു വരന്റെ “വിവാഹവേദി എന്‍ട്രി’യിയും തുടര്‍ന്നുള്ള പുലിവാലും സമൂഹ മാധ്യമങ്ങളില്‍ കൗതുകം പടര്‍ത്തുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങളില്‍ ഇദ്ദേഹം താന്‍ സഞ്ചരിച്ച കാര്‍ മൊത്തം ചിപ്സ് പാക്കറ്റ് കൊണ്ട് അലങ്കരിച്ചു.
കാറിന്റെ മുന്നിലും പിന്നിലും ഇത്തരത്തില്‍ അലങ്കരിച്ചിട്ടുണ്ട്. വരനെ കാത്തുനിന്നവരില്‍ ഒക്കെ ഇത് വലിയ കൗതുകം ജനിപ്പിച്ചു. സത്പാല്‍ യാദവ് എന്ന ഉപയോക്താവ് പങ്കിട്ട വീഡിയോ 77 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു.
നിരവധി അഭിപ്രായങ്ങളും ഈ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. “വിവാഹം ഗൗരവകരമാകണം. ഇത്തരം കാര്യങ്ങള്‍ പ്രഹസനം’ എന്നാണൊരാള്‍ വിമര്‍ശിച്ചത്. “വേറിട്ട അലങ്കാരം; വിവാഹ ജീവിതവും വേറിട്ടതാകാട്ടെ. വിജയാശംസകള്‍’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.