അടുത്തകാലങ്ങളിലായി സോഷ്യൽ മീഡിയയിൽ ഡൽഹി, ബംഗളൂരു മെട്രോയിലെ സംഭവങ്ങൾ വൈറലാകാറുണ്ട്. മെട്രോയിൽ സീറ്റ് തർക്കവും, ബിക്കിനിയിട്ട് യുവതി കയറിയതും വിമർശനങ്ങൾക്ക് കാരണമായ സംഭവങ്ങളാണ്. എന്നാൽ സീറ്റ് കിട്ടാതെ വന്നതോടെ ഒരു യുവാവിന്റെ മടിയിൽ യുവതി കയറിയിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.
യുവതി സീറ്റിന് വേണ്ടി തർക്കിക്കുന്നതും യുവാവിനോട് എഴുനേൽക്കാൻ ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. എന്നാൽ യുവാവ് എഴുനേറ്റ് മാറാൻ കൂട്ടാക്കാതെ വന്നപ്പോൾ ‘എനിക്ക് നാണമൊന്നുമില്ല’ എന്നു പറഞ്ഞുകൊണ്ട് ഇവർ അയാളുടെ മടിയിൽ കയറി ഇരുന്നു. പിന്നാലെ തൊട്ടടുത്തിരുന്ന ഒരാൾ എഴുനേറ്റ് മാറുന്നുമുണ്ട്.
വീഡിയോ വൈറലായതിന് പിന്നാലെ നിരവധിപേരാണ് യുവതി വിമർശിച്ച് രംഗത്തെത്തിയത്. ഈ സംഭവം എന്നാണ് നടന്നത് എന്നതിൽ വ്യക്തതയില്ല. ഈ വിഷയത്തിൽ പോലീസും മെട്രോയും ഇടപെടണമെന്നാണ് വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റിട്ടിരിക്കുന്നത്.
#delhimetro
— Yug (@mittal68218) April 21, 2024
दिल्ली मेट्रो में महिला को सीट न मिली तो आदमी के गोद में बैठ गई। वीडियो हुआ वायरल pic.twitter.com/pTb7dMHAbQ