‘എ​നി​ക്ക് നാ​ണ​മൊ​ന്നു​മി​ല്ല’: മെ​ട്രോ​യി​ൽ ഇ​രി​ക്കാ​ൻ സീ​റ്റി​ല്ല; ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വി​ന്‍റെ മ​ടി​യി​ൽ ഇ​രു​ന്ന് യു​വ​തി

അ​ടു​ത്ത​കാ​ലങ്ങളിലായി​ ​സോഷ്യ​ൽ മീ​ഡി​യ​യി​ൽ ഡ​ൽ​ഹി, ബം​ഗ​ളൂ​രു മെ​ട്രോ​യി​ലെ സം​ഭ​വ​ങ്ങ​ൾ വൈ​റ​ലാ​കാ​റു​ണ്ട്. മെ​ട്രോ​യി​ൽ സീ​റ്റ് ത​ർ​ക്ക​വും, ബി​ക്കി​നി​യി​ട്ട് യു​വ​തി ക​യ​റി​യ​തും വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ സംഭവങ്ങളാണ്. എ​ന്നാ​ൽ സീ​റ്റ് കി​ട്ടാ​തെ വ​ന്ന​തോ​ടെ ഒ​രു യു​വാ​വി​ന്‍റെ മ​ടി​യി​ൽ യു​വ​തി ക​യ​റി​യി​രി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇപ്പോൾ പ്ര​ച​രി​ക്കു​ന്ന​ത്.

യു​വ​തി സീ​റ്റി​ന് വേ​ണ്ടി ത​ർ​ക്കി​ക്കു​ന്ന​തും യു​വാ​വി​നോ​ട് എ​ഴു​നേ​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. എ​ന്നാ​ൽ യു​വാ​വ് എ​ഴു​നേ​റ്റ് മാ​റാ​ൻ കൂ​ട്ടാ​ക്കാ​തെ വ​ന്ന​പ്പോ​ൾ ‘എ​നി​ക്ക് നാ​ണ​മൊ​ന്നു​മി​ല്ല’ എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ട് ഇ​വ​ർ അ​യാ​ളു​ടെ മ​ടി​യി​ൽ ക​യ​റി ഇ​രു​ന്നു. പി​ന്നാ​ലെ തൊ​ട്ട​ടു​ത്തി​രു​ന്ന ഒ​രാ​ൾ എ​ഴു​നേ​റ്റ് മാ​റു​ന്നു​മു​ണ്ട്.

വീ​ഡി​യോ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ നി​ര​വ​ധി​പേ​രാ​ണ് യു​വ​തി വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഈ ​സം​ഭ​വം എ​ന്നാ​ണ് ന​ട​ന്ന​ത് എന്നതിൽ വ്യ​ക്ത​ത​യി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ പോ​ലീ​സും മെ​ട്രോ​യും ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ആ​ളു​ക​ൾ ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. 

Related posts

Leave a Comment