കുറ്റിപ്പുറത്ത് യുവതിയും രണ്ടു മക്കളും മരിച്ച സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

ARRESTമലപ്പുറം: കുറ്റിപ്പുറത്ത് രണ്ടു മക്കളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മാതാവ് തീകൊളുത്തി മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി ഇരുവര്‍ക്കെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസമാണ് കുറ്റിപ്പുറം പള്ളിപ്പടിയില്‍ പനയത്തില്‍ ഫസലു റഹ്്മാന്റെ ഭാര്യയും വളാഞ്ചേരി കുളമംഗലം പരിതിയില്‍ ഹംസ–റാബിയ ദമ്പതികളുടെ മകളുമായ ജസീല(27)യാണ് തീകൊളുത്തി മരിച്ചത്. ഇവരുടെ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികളായ ഫര്‍ഹാദ്, ഫര്‍ഹാന എന്നിവരെയാണ് കഴുത്തു ഞെരിച്ചു കൊല ചെയ്ത നിലയില്‍ കിടപ്പുമുറിയില്‍ കണ്ടത്. ജസീലയെ വീടിനു പുറത്തെ ബാത്ത് റൂമില്‍ പൊള്ളലേറ്റു മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. ഇവരുടെ മൂത്തമകനായ ഫര്‍ഷാദ് (നാലര) തൊട്ടടുത്ത മുറിയില്‍ ഫസലു റഹ്മാന്റെ മാതാവിനോടൊപ്പമാണ് ഉറങ്ങാന്‍ കിടന്നിരുന്നത്. ഭര്‍ത്താവ് ഫസലു മറ്റൊരു മുറിയിലാണ് ഉറങ്ങിയിരുന്നത്.

Related posts