അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​യ ജ​ന്മ​ദി​ന ബാ​ന‍​ർ അ​ഴി​ച്ചു മാ​റ്റി: മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ‍​ർ​ക്ക് ക്രൂ​ര മ​ർ​ദ​നം; 7 പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ക‍​ർ​ണാ​ട​ക പോ​ലീ​സ്

ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത​മാ​യി കെ​ട്ടി​യ ബാ​ന​ർ നീ​ക്കം ചെ​യ്ത​തി​ന് മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ‍​ർ​ക്ക് ക്രൂ​ര മ​ർ​ദ​നം. ഹാ​വേ​രി സി​റ്റി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഏ​ഴ് പേ​രെ ബം​ഗ​ളൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച ജ​ന്മ​ദി​നാ​ശം​സ​ക​ളെ​ഴു​തി​യ ബാ​ന​ർ മാ​റ്റി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണം. ശാ​ന്തു എ​ന്ന വ്യ​ക്തി​യു​ടെ ബാ​ന​റാ​ണ് മു​നി​സി​പ്പ​ൽ ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഹാ​വേ​രി സി​റ്റി മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന രം​ഗ​പ്പ സി ​ഹെ​ർ​ക്ക​ൽ നീ​ക്കം ചെ​യ്ത​ത്.

ഇ​തേ​ത്തു​ട​ർ​ന്ന് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​റം​ഗ സം​ഘം മു​നി​സി​പ്പ​ൽ ഓ​ഫീ​സി​ൽ ക​യ​റി ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ ഹാ​ൻ​ഡി​ൽ കൊ​ണ്ട് പീ​ര​പ്പ ഷി​ര​ബ​ദ​ഗി, കാ​ന്തേ​ഷ് എ​ന്നീ ര​ണ്ട് ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ മ‍​ർ​ദി​ച്ചു. ജീ​വ​ന​ക്കാ​രെ അ​ധി​ക്ഷേ​പി​ക്കു​ക​യും വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്തു. നി​ല​വി​ൽ മ​ർ​ദ​ന​മേ​റ്റ പീ​ര​പ്പ ഷി​ര​ബ​ദ​ഗി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

 

 

 

 

Related posts

Leave a Comment