ചി​പ്സ് ക​ഴി​ക്കാ​മെ​ന്ന് ക​രു​തി പൊ​ട്ടി​ക്ക​ല്ലേ, ഉ​ള്ളി​ൽ മൂ​ന്ന് കോ​ടി​യു​ടെ ക​ഞ്ചാ​വാ​ണ്; മ​ല​യാ​ളി യു​വ​തി കോ​യ​മ്പ​ത്തൂ​രി​ൽ പി​ടി​യി​ൽ

ചെ​ന്നൈ: ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി മ​ല​യാ​ളി യു​വ​തി കോ​യ​മ്പ​ത്തൂ​രി​ൽ പി​ടി​യി​ൽ. ന​വ​മി ര​തീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് ചി​പ്സ് പാ​ക്ക​റ്റു​ക​ളി​ലാ​യി ഒ​ളി​പ്പി​ച്ച നി​ല​യി​ൽ മൂ​ന്ന് കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്.

കോ​യ​മ്പ​ത്തൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ശ​നി​യാ​ഴ്ച​യാ​ണ് യു​വ​തി​യെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ 3.155 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. ബാ​ങ്കോ​ക്കി​ൽ നി​ന്നും സിം​ഗ​പ്പൂ​ർ – കോ​യ​മ്പ​ത്തൂ​ർ സ്കൂ​ട്ട് എ​യ​ർ​ലൈ​ൻ​സി​ലാ​ണ് ന​വ​മി എ​ത്തി​യ​ത്. മു​ൻ​കൂ​ട്ടി ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ചാ​ണ് എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ്, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യു​വ​തി​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​ത്.

 

 

 

 

Related posts

Leave a Comment