ചെന്നൈ: അഹമ്മദാബാദ് വിമാനദുരന്തത്തിന് ഇടയാക്കിയത് ഇന്ധനത്തില്‍ മായം കലര്ന്നതാകാമെന്നു നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസ് (എൻഎഎൽ) മുൻ ഡെപ്യൂട്ടി ഡയറക്ടര്‍ സാലിഗ്രാം ജെ. മുരളീധർ.
പക്ഷി ഇടിക്കാനുള്ള സാധ്യത സാലിഗ്രാം തള്ളിക്കളഞ്ഞു. രണ്ട് എഞ്ചിനുകളും തകരാറിലായതു പരിശോധിച്ചാൽ, പക്ഷി ഇടിച്ചതാകാൻ സാധ്യതയില്ല. പക്ഷി ഇടിച്ചതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെങ്കിൽ ആർക്കിംഗ് സ്പാര്‍ക്കിംഗും പുകയും ഉണ്ടാകുമെന്നും സാലിഗ്രാം പറഞ്ഞു. ഏറ്റവും സുരക്ഷയേറിയ വിമാനമാണ് ഡ്രീംലൈനർ സീരീസിലേതെന്നും അപകടം ഗൗരവമേറിയ പിഴവുകളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സാലിഗ്രാം അഭിപ്രായപ്പെട്ടു.