ഭൂ​പ​ട​ത്തി​ൽ ജ​മ്മു കാ​ഷ്മീ​രി​നെ  പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യി കാ​ട്ടി; പോ​സ്റ്റി​ൽ വ​ൻ​വി​മ​ർ​ശ​നം; വീ​ഴ്ച​യി​ൽ ക്ഷ​മ ചോ​ദി​ച്ച് ഇ​സ്ര​യേ​ൽ

ടെ​ൽ​അ​വീ​വ്: ജ​മ്മു കാ​ഷ്മീ​രി​നെ പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​പ​ടം സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ച്ച​തി​ൽ ഇ​ന്ത്യ​യോ​ടു ക്ഷ​മ ചോ​ദി​ച്ച് ഇ​സ്ര​യേ​ൽ.

അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക​ളെ കൃ​ത്യ​മാ​യി കാ​ണി​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന അ​റി​യി​ച്ചു. ആ ​മേ​ഖ​ല​യു​ടെ ഒ​രു ചി​ത്രം കാ​ണി​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്തി​ട്ടു​ള്ള​തെ​ന്നും മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ഭൂ​പ​ടം പ​ങ്കു​വ​ച്ച് 90 മി​നി​റ്റു​ക​ൾ​ക്കു​ശേ​ഷ​മാ​ണ് ഇ​സ്ര​യേ​ലി​ന്‍റെ ക്ഷ​മാ​പ​ണം. ഇ​സ്ര​യേ​ലി​ന്‍റെ പോ​സ്റ്റി​ൽ വ​ൻ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന് ചി​ല​ർ പോ​സ്റ്റ് ടാ​ഗ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യ പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.

Related posts

Leave a Comment