അമ്പലപ്പുഴ: രണ്ടര കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ദൊഘ്രാഹയിൽ നിന്നും അമ്പലപ്പുഴ കാക്കാഴം പക്കി പറമ്പ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അലി രാജ അൻസാരി ( 37), എം.ഡി അക്ബർ ( 49) എന്നിവരെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, അമ്പലപ്പുഴ ഡി വൈ എസ് പി കെ.എൻ രാജേഷിന്റെ മേൽനോട്ടത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനീഷ് കെ. ദാസ്, ജി.എസ്ഐ പ്രിൻസ് സൽപുത്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജയശങ്കർ, ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു, ഹോം ഗാർഡ് നന്ദകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.അമ്പലപ്പുഴയിൽ നിന്ന് 4 കിലോ കഞ്ചാവുമായി മൂന്നു പേരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം തുടരുകയാണ്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കടത്തി കൊണ്ട് വന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ അറിയാൻ കഴിയുന്നത്.