റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​ർ പു​തി​യ പോ​ലീ​സ് മേ​ധാ​വി; 1991 ബാ​ച്ച് ഐ​പി​എ​സു​കാ​രൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പു​തി​യ പോ​ലീ​സ് മേ​ധാ​വി​യാ​യി റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ നി​യ​മി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​മാ​ണ് റ​വാ​ഡ ച​ന്ദ്ര​ശേ​ഖ​റി​നെ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ല്‍ കേ​ന്ദ്ര​സ​ര്‍​വീ​സി​ല്‍ ഐ​ബി സ്‌​പെ​ഷ്​ല്‍ ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച് വ​രി​ക​യാ​ണ്.

1991 ബാ​ച്ച് ഐ​പി​എ​സു​കാ​ര​നാ​ണ് അ​ദ്ദേ​ഹം. ത​ല​ശേ​രി എ​എ​സ്പി​യാ​യാ​ണ് ഔ​ദ്യോ​ഗി​ക സ​ര്‍​വീ​സി​ല്‍ അ​ദ്ദേ​ഹം പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ക്കാ​ല​ത്താ​ണ് കൂ​ത്തു​പ​റ​മ്പ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. ഇ​തി​ന്‍റെ പേ​രി​ല്‍ അ​ദ്ദേ​ഹം ആ​രോ​പ​ണ വി​ധേ​യ​നാ​യി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് മാ​റി വ​ന്ന എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് നി​ര​വ​ധി ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചി​രു​ന്നു.

ആ​ന്ധ്രാ​പ്ര​ദേ​ശ് വെ​സ്റ്റ് ഗോ​ദാ​വ​രി സ്വ​ദേ​ശി​യാ​ണ് റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍. ആ​ന്ധ്ര​യി​ലെ ക​ര്‍​ഷ​ക കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് റ​വാ​ഡ. യു​പി​എ​സ് സി ​ന​ല്‍​കി​യ മൂ​ന്ന് പേ​രു​ടെ പ​ട്ടി​ക​യി​ലെ ര​ണ്ടാം പേ​രു​കാ​ര​നാ​ണ് റ​വ​ഡ. നി​തി​ന്‍ അ​ഗ​വ​ര്‍​വാ​ള്‍, റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍, യോ​ഗേ​ഷ് ഗു​പ്ത എ​ന്നി​വ​രാ​യി​രു​ന്നു പ​ട്ടി​ക​യി​ലെ പേ​രു​കാ​ര്‍. ഇ​തി​ല്‍ നി​തി​ന്‍ അ​ഗ​ര്‍​വാ​ളി​നോ​ടും യോ​ഗേ​ഷ് ഗു​പ്ത​യോ​ടും സ​ര്‍​ക്കാ​രി​ന് താ​ത്പ​ര്യ​മി​ല്ലാ​യി​രു​ന്നു.

Related posts

Leave a Comment