തിരുവനന്തപുരം: വടക്കാഞ്ചേരി പീഡനം സംബന്ധിച്ച് മന്ത്രി എ.കെ.ബാലന് നിയമസഭയില്‍ നടത്തിയ പരാമര്‍ശം പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമാക്കി. വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിച്ച പ്രതിപക്ഷ അംഗം അനില്‍ അക്കരയോടായിരുന്ന മന്ത്രിയുടെ പരാമര്‍ശം. പീഡനം സംബന്ധിച്ച് പ്രതിപക്ഷ അംഗത്തിന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പോയി പറയാനായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം.
മന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി ഇരിപ്പിടത്തില്‍ നിന്ന് എണീറ്റു. പ്രതിഷേധം കനത്തതോടെ പരാമര്‍ശം പിന്‍വലിച്ച് മന്ത്രി ബാലന് വിവാദത്തില്‍ നിന്നും തടിയൂരി. മന്ത്രി മര്യാദയോടെ സംസാരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രി പരാമര്‍ശം പിന്‍വലിച്ചതോടെ പ്രതിപക്ഷ പ്രതിഷേധം അവസാനിച്ചു.