ഒ​രാ​ള്‍​ക്ക് പ്ര​ണ​യം ഓ​ര്‍​ഗാ​നി​ക് ആ​യി ന​ഷ്ട​പ്പെ​ടു​ക​യും മ​റ്റേ​യാ​ള്‍ ഇ​പ്പോ​ഴും പ്ര​ണ​യ​ത്തി​ലാ​യി​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത്: ആ​രെ​യും ഫോ​ഴ്‌​സ് ചെ​യ്തു സ്‌​നേ​ഹി​ക്കാ​ന്‍ പ​റ​യാ​ന്‍ പ​റ്റി​ല്ല; നവ്യാ നായർ

പ്ര​ണ​യം കാ​ല​ക്ര​മേ​ണ ഓ​ര്‍​ഗാ​നി​ക് ആ​യി​ട്ട് ന​ഷ്ട​പ്പെ​ടും. പ്ര​ണ​യ​ത്തി​ല്‍ ഒ​രു വ്യ​ക്തി​ക്ക് ആ​യി​രി​ക്കും വേ​ദ​ന ഉ​ണ്ടാ​വു​ക. ര​ണ്ടു പേ​ര്‍​ക്കും ഒ​രു പോ​ലെ ഓ​ര്‍​ഗാ​നി​ക് ആ​യി​ട്ട് പ്ര​ണ​യം ന​ഷ്ട​പ്പെ​ടു​മ്പോ​ള്‍ ഒ​രു പ്ര​ശ്‌​ന​വും ഉ​ണ്ടാ​കി​ല്ല​ന്ന് ന​വ്യാ നാ​യ​ർ.

ഒ​രാ​ള്‍​ക്ക് പ്ര​ണ​യം ഓ​ര്‍​ഗാ​നി​ക് ആ​യി ന​ഷ്ട​പ്പെ​ടു​ക​യും മ​റ്റേ​യാ​ള്‍ ഇ​പ്പോ​ഴും പ്ര​ണ​യ​ത്തി​ലാ​യി​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ഴാ​ണ് വേ​ദ​ന​യു​ണ്ടാ​കു​ന്ന​ത്. ആ​രെ​യും ഫോ​ഴ്‌​സ് ചെ​യ്തു സ്‌​നേ​ഹി​ക്കാ​ന്‍ പ​റ​യാ​ന്‍ പ​റ്റി​ല്ല.

പ്ര​ണ​യി​ക്കു​മ്പോ​ള്‍ ഇ​പ്പോ​ഴും ഞാ​ന്‍ 18കാ​രി​യാ​ണ്. പ്ര​ണ​യി​ക്കു​മ്പോ​ള്‍ ആ​ര്‍​ക്കും പ​ക്വ​ത​യി​ല്‍ എ​ത്താ​ന്‍ ക​ഴി​യി​ല്ല. ന​മു​ക്കൊ​രു പ്ര​ണ​യം ഉ​ണ്ടെ​ങ്കി​ല്‍ എ​ല്ലാ പ്രാ​ധാ​ന്യ​വും ആ ​പ്ര​ണ​യ​ത്തി​ന് ന​ല്‍​കും. ബാ​ക്കി​യെ​ല്ലാം സെ​ക്ക​ന്‍​ഡ​റി ആ​ണ്.

ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് എ​ഴു​ത്തു​കാ​രി മാ​ധ​വി​ക്കു​ട്ടി. പ്രാ​യ​വും പ്ര​ണ​യ​വും ത​മ്മി​ല്‍ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. പൊ​സ​സീ​വ് സ്വ​ഭാ​വ​മു​ള്ള​യാ​ള്‍ 80 വ​യ​സി​ല്‍ പ്ര​ണ​യി​ച്ചാ​ലും അ​യാ​ള്‍ പൊ​സ​സീ​വ് ആ​യി​രി​ക്കും.

ന​മ്മ​ള്‍ മ​റ്റൊ​രാ​ളെ എ​ത്ര ആ​ത്മാ​ര്‍​ഥ​മാ​യി​ട്ട് സ്‌​നേ​ഹി​ച്ചാ​ലും അ​വ​ര്‍​ക്ക് വേ​ണ്ടി എ​ന്തൊ​ക്കെ ചെ​യ്താ​ലും അ​വ​ര്‍ ന​മ്മ​ളോ​ട് സ​ത്യ​സ​ന്ധ​മാ​യി നി​ല്‍​ക്കും എ​ന്ന് ക​രു​താ​ന്‍ ക​ഴി​യി​ല്ല. ന​മ്മു​ടെ കൂ​ടെ​യു​ള്ള ക​ല, അ​ങ്ങോ​ട്ട് അ​ര്‍​പ്പ​ണ​ബോ​ധം കാ​ണി​ച്ചാ​ല്‍ അ​തി​ന്‍റെ പ​തി​ന്മ​ട​ങ്ങ് ക​ല ന​മ്മ​ളെ സ്‌​നേ​ഹി​ക്കും. എ​ന്‍റെ കൈ​യി​ല്‍ ഭ​ഗ​വാ​നാ​യി​ട്ട് ന​ല്‍​കി​യ​താ​ണ് നൃ​ത്തം. അ​തി​നെ ഞാ​ന്‍ സ്‌​നേ​ഹി​ച്ചാ​ല്‍ അ​തെ​ന്നെ സ്‌​നേ​ഹി​ക്കും എ​ന്ന് ന​വ്യ നാ​യ​ർ പ​റ​ഞ്ഞു.

 

Related posts

Leave a Comment