അതിരമ്പുഴ: യുഡിഎഫ് സ്ഥാനാർഥികൾക്കായി ഈണംസന്ധ്യയുമായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അതിരമ്പുഴയിൽ.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈണംസന്ധ്യ എന്ന പേരിൽ സംഗീത സായാഹ്നം നടത്തിയത്.
പതിവു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു വ്യത്യസ്തമായി പാട്ടും വർത്തമാനവുമായി അദ്ദേഹം വോട്ടർമാരുടെ മനസ് കീഴടക്കി. പി.ജെ. ജോസഫിന്റെ മകനും കേരള കോൺഗ്രസ് കോ ഓർഡിനേറ്ററുമായ അപു ജോൺ ജോസഫും പ്രശസ്ത ഗായിക സോണി മോഹനും അദ്ദേഹത്തിനൊപ്പം ഗാനങ്ങളാലപിച്ചു.

