തിരുവനന്തപുരം: സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട കേസില്‍ മേയറെയും എംഎല്‍എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി പോലീസിന്റെ ക്ലീന്‍ ചിറ്റ്. മേയര്‍ ആര്യ രാജേന്ദ്രന്, ഭര്‍ത്താവ് സച്ചിന്‍ദേവ് എന്നിവരെയാണ് പോലീസ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. കന്റോണ്‍മെന്റ് പോലീസാണ് ഇരുവരെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്.
നിലവില്‍ മേയറുടെ സഹോദരന് അരവിന്ദ് മാത്രമാണ് പ്രതിയെന്നാണ് പോലീസ് നല്കിയ കുറ്റപത്രത്തില്‍ പറയുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ തടഞ്ഞ കേസിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്.
മേയറും ഭര്‍ത്താവും ബസ് തടഞ്ഞിട്ട ശേഷം ബസിനകത്തുകയറി യാത്രക്കാരെ ഇറക്കി വിട്ടെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി. പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് കോടതി നിര്‍ദേശാനുസരണമാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. എന്നാല്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ അന്ന് പോലീസ് കേസെടുത്തിരുന്നത്.
അതേസമയം ഡ്രൈവര്‍ യദു മേയര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്നുകാട്ടി യദുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നു. അശ്ലീല ആംഗ്യം കാണിച്ചതിനെ സഹോദരന് ചോദ്യം ചെയ്തെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട സംഭവം ഏറെ വിവാദമായിരുന്നു. സംഭവത്തിനുശേഷം യദുവിനെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു.

