പ​ത്തു വ​യ​സു​കാ​രിക്ക്  ക്രൂ​രലൈം​ഗി​ക പീ​ഡ​നം; ഒളിവിൽ പോയ മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കു​ട്ട​നെ പോലീസ് അറസ്റ്റു ചെയ്തു

മ​ഞ്ചേ​രി: പ​ത്തു വ​യ​സു​കാ​രി​യെ ക്രൂ​ര​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യെ​ന്ന കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കാ​ളി​യാ​ർ​തൊ​ടി കു​ട്ട​നെ (59) മ​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ഗൂ​ഡ​ല്ലൂ​രി​ലെ ഒ​രു ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ മ​ഞ്ചേ​രി എ​സ്ഐ റി​യാ​സ് ചാ​ക്കീ​രി​യും സം​ഘ​വും ഗൂ​ഡ​ല്ലൂ​രി​ലെ​ത്തി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച ഇ​ന്ന​ലെ രാ​ത്രി പ​ത്തു മ​ണി​യോ​ടെ മ​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച പ്ര​തി​യെ ഇ​ന്നു വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ബാ​ലി​ക​യെ പ്ര​തി പ​ല​ത​വ​ണ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് കേ​സ്. തു​ട​ർ​ന്നു പ​രാ​തി ന​ൽ​കി​യ വി​വ​ര​മ​റി​ഞ്ഞു ഒ​രാ​ഴ്ച മു​ന്പാ​ണ് കു​ട്ട​ൻ ഒ​ളി​വി​ൽ പോ​യ​ത്. എ​ട​വ​ണ്ണ ബ​ന്ധു വീ​ട്ടി​ൽ ര​ണ്ടു ദി​വ​സം താ​മ​സി​ച്ചെ​ങ്കി​ലും പോ​ലീ​സ് എ​ത്തു​ന്ന​തി​നു മു​ന്പ് ര​ക്ഷ​പ്പെ​ട്ടു.

മൊ​ബൈ​ൽ ഫോ​ണ്‍ ഓ​ഫ് ചെ​യ്ത​തു അ​ന്വേ​ഷ​ണ​ത്തി​നു പ്ര​യാ​സം സൃ​ഷ്ടി​ച്ചി​രു​ന്നു. തു​ട​ർ​ന്നു ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ 12-ാം വാ​ർ​ഡ് മം​ഗ​ല​ശേ​രി​യി​ൽ നി​ന്നു മു​സ്ലിം ലീ​ഗ് ടി​ക്ക​റ്റി​ൽ വി​ജ​യി​ച്ച കു​ട്ട​നെ പ​രാ​തി​യെ തു​ട​ർ​ന്നു പാ​ർ​ട്ടി​യി​ൽ നി​ന്നു പു​റ​ത്താ​ക്കി​യി​രു​ന്നു.

ഇ​തി​നി​ടെ കു​ട്ട​നെ ഭ​ര​ണ​പ​ക്ഷ​ത്തെ ചി​ല​ർ ഒ​ളി​പ്പി​ച്ചി​രി​ക്ക​യാ​ണെ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ൽ യോ​ഗം ബ​ഹി​ഷ്ക്ക​രി​ച്ചി​രു​ന്നു. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Related posts