തിരുവനന്തപുരം: രാഹുല്‍ ഈശ്വറിനെതിരേ പോലീസ് കള്ളക്കേസാണ് എടുത്തതെന്ന് രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ. നോട്ടീസ് പോലും നല്‍കാതെയാണ് കസ്റ്റഡിയിലെടുത്തത്. നോട്ടീസ് നല്കിയെന്നു പോലീസ് പറയുന്നതു കള്ളമാണ്.
രാഹുല്‍ അതിജീവിതയുടെ പേരുപറഞ്ഞ് അധിക്ഷേപിച്ചിട്ടില്ല. പൂജപ്പുര ജില്ലാ ജയിലില്‍ രാഹുല്‍ നിരാഹാരം അനുഷ്ഠിക്കുന്നത് ജാമ്യം നിഷേധിച്ചതുകൊണ്ടാകാം.
രാഹുല്ഈശ്വറിനെതിരേ അതിജീവിത കള്ളം പറയുകയാണെന്നും ദീപ ആരോപിച്ചു.മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

