നടിക്കേസ്; കോ​ട​തിവി​ധി എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മെ​ന്നു സു​രേ​ഷ് ഗോ​പി; സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ അഭിപ്രായമിങ്ങനെ…

കോ​ട​തിവി​ധി എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മെ​ന്നു സു​രേ​ഷ് ഗോ​പി
തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തിവി​ധി എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി നേ​ട്ടം കൊ​യ്യും. അ​യ്യ​പ്പ​നോ​ട് ക​ളി​ച്ച​വ​രോ​ട് വി​ശ്വാ​സി​ക​ള്‍ പ​ക​രം വീ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മെന്ന് കെ. ​മു​ര​ളീ​ധ​ര​ന്‍
നേ​രി​ട്ട് തെ​റ്റ് ചെ​യ്ത​വ​ര്‍​ക്ക് ശി​ക്ഷ കി​ട്ടി. അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ അ​ഭി​പ്രാ​യം വ്യ​ക്തി​പ​ര​മാ​ണ്. അ​തി​നെ രാ​ഷ്ട്രീ​യ​മാ​യി കാ​ണേ​ണ്ട​തി​ല്ല. എ​ല്ലാ വി​ധി​യി​ലും എ​ല്ലാ​വ​ര്‍​ക്കും തൃ​പ്തി​യു​ണ്ടാ​വി​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് അ​നു​കൂല​മാ​യ വി​ധി​യെ​ഴു​ത്തു​ണ്ടാ​കു​മെ​ന്നും കെ.മുരളീധരൻ പ​റ​ഞ്ഞു.

കോ​ട​തിവി​ധി ശ​രി​യെ​ന്നു വി​ശ്വ​സി​ക്കു​ന്നു​: ര​ഞ്ജി പ​ണി​ക്ക​ര്‍
ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി ശ​രി​യെ​ന്ന് വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ര​ഞ്ജി പ​ണി​ക്ക​ര്‍. കോ​ട​തി ക​ണ്ടെ​ത്തു​ന്ന സ​ത്യ​മാ​ണ് സ​ത്യ​മെ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്നു.

സി​നി​മാ സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും ദി​ലീ​പി​നെ പു​റ​ത്താ​ക്കി​യ​വ​ര്‍ ത​ന്നെ അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ടു​ക്ക​ണം. ദി​ലീ​പി​നെ​തി​രെ ചു​മ​ത്തി​യ ഗു​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ട്ടി​ല്ല. താ​ന്‍ ഒ​രു പ​ക്ഷ​ത്തും നി​ല്‍​ക്കു​ന്ന​യാ​ള​ല്ലെ​ന്നും നി​ഷ്പ​ക്ഷ​മാ​യാ​ണ് അ​ഭി​പ്രാ​യം പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്ക​ണം ;ആസിഫ് അലി
ഇ​ടു​ക്കി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ അ​തി​ജീ​വി​ത​ക്ക് ഒ​പ്പ​മാ​ണെ​ന്നും കോ​ട​തി​വി​ധി​യെ മാ​നി​ക്കു​ന്നു​വെ​ന്നും ന​ട​ൻ ആ​സി​ഫ് അ​ലി.

അ​തി​ജീ​വി​ത​യ്ക്ക് നീ​തി ല​ഭി​ക്ക​ണം എ​ന്നാ​യി​രു​ന്നു ത​ന്‍റെ നി​ല​പാ​ട്. അ​ത് ആ​രെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണം എ​ന്ന​ല്ല. വി​ധി​യെ കു​റി​ച്ച് ഏ​തെ​ങ്കി​ലും പ​റ​ഞാ​ൽ കോ​ട​തി നി​ന്ദ ആ​കു​മെ​ന്നും ആ​സി​ഫ് അ​ലി പ​റ​ഞ്ഞു. കോ​ട​തി​വി​ധി​യെ പ​റ്റി അ​ഭി​പ്രാ​യം പ​റ​യു​ന്ന​തി​ൽ പ്ര​സ​ക്തി​യു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. കോ​ട​തി​വി​ധി​യെ സ്വീ​ക​രി​ക്കു​ന്നു.

Related posts

Leave a Comment