ഐ​സി​എ​ല്‍ ഗ്രൂ​പ്പി​ന്‍റെ കോ​ര്‍​പ​റേ​റ്റ് ആ​സ്ഥാ​നം ദു​ബാ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

ദു​ബാ​യ്: ഐ​സി​എ​ല്‍ ഗ്രൂ​പ്പ് പു​തി​യ കോ​ര്‍​പ​റേ​റ്റ് ആ​സ്ഥാ​നം ദു​ബാ​യി​ലെ ഊ​ദ് മെ​ഹ്ത​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഓ​ഫീ​സ് കോ​ര്‍​ട്ട് കെ​ട്ടി​ട​ത്തി​ലെ വി​ശാ​ല​മാ​യ നി​ല​ക​ളി​ലാ​യി ഏ​ക​ദേ​ശം 10,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ല്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ആ​സ്ഥാ​ന​മ​ന്ദി​രം ക​രീ​ബി​യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ ഗു​ഡ്‌​വി​ല്‍ അം​ബാ​സ​ഡ​റും ഐ​സി​എ​ല്‍ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​ഡ്വ. കെ.​ജി. അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2018ല്‍ ​ദു​ബാ​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ഐ​സി​എ​ല്‍ ടൂ​ര്‍​സ് ആ​ന്‍​ഡ് ട്രാ​വ​ല്‍​സ് ഇ​പ്പോ​ള്‍ എ​ട്ടാം വ​ര്‍​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്.

200 ല​ധി​കം ജീ​വ​ന​ക്കാ​രു​ള്ള പു​തി​യ കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ല്‍ ഐ​സി​എ​ല്‍ ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് സ​ര്‍​വീ​സ​സി​നു പു​റ​മെ ഐ​സി​എ​ല്‍ ഗോ​ള്‍​ഡ് ട്രേ​ഡിം​ഗ്, ഐ​സി​എ​ല്‍ റി​യ​ല്‍ എ​സ്‌​റ്റേ​റ്റ് ആ​ന്‍​ഡ് പ്രോ​പ്പ​ര്‍​ട്ടീ​സ്, ഐ​സി​എ​ല്‍ ലാ​മ ഡെ​സേ​ര്‍​ട്ട് സ​ഫാ​രി, ഐ​സി​എ​ല്‍ മ​റൈ​ന്‍ ടൂ​റി​സം, ഐ​സി​എ​ല്‍ ട്രാ​വ​ല്‍ ആ​ന്‍​ഡ് ടൂ​റി​സം, ഐ​സി​എ​ല്‍ ബാ​ങ്കിം​ഗ് ചാ​ന​ല്‍ പാ​ര്‍​ട്ണ​ര്‍ സേ​വ​ന​ങ്ങ​ള്‍, ഐ​സി​എ​ല്‍ ഹോ​സ്പി​റ്റാ​ലി​റ്റി വി​ഭാ​ഗം തു​ട​ങ്ങി​യ വി​വി​ധ ബി​സി​ന​സ് മേ​ഖ​ല​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

ദു​ബാ​യ് ആ​സ്ഥാ​ന​മാ​ക്കി യു​കെ, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ബി​സി​ന​സ് വ്യാ​പി​പ്പി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ല​ക്ഷ്യ​മെ​ന്ന് അ​ഡ്വ. കെ. ​ജി. അ​നി​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment