മോസ്കോ: റഷ്യയിൽ നിന്ന് ഇറാനിലേക്ക് ഗ്യാസ് പൈപ്പ് ലൈൻ നിർമിക്കാൻ നീക്കം. ഇറാന്റെ ആഭ്യന്തര ഗ്യാസ് ക്ഷാമം പരിഹരിക്കാനും റഷ്യയുടെ ഗ്യാസ് ഇറാന്റെ അയൽരാജ്യങ്ങളിലേക്ക് വിൽക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഇറാൻ സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്സെൻ റെസായിയും ക്രെംലിനിൽ വെച്ച് നടത്തി കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്തത്. ഇറാൻ പരമോന്നത നേതാവിന്റെ സന്ദേശം റെസായി പുടിന് കൈമാറി.
അമേരിക്കയുമായുള്ള സംഘർഷാവസ്ഥ, പ്രാദേശിക സുരക്ഷാ ക്രമീകരണങ്ങൾ, ഹോർമുസ് കടലിടുക്കിലെ ഭാവി പദ്ധതി, ഇറാനുമേലുള്ള ഉപരോധങ്ങൾ, ആണവ പരിപാടി തുടങ്ങിയവയും കൂടിക്കാഴ്ചയിൽ ചർച്ചയായി.
അമേരിക്കയ്ക്ക് മുന്നിൽ ഒരുകാരണവശാലും കീഴടങ്ങില്ലെന്നും തങ്ങൾ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകൾ പൂർണമായി നടപ്പിലാക്കാതെ അമേരിക്കയുമായി ചർച്ച നടത്തുകയോ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയോ ഇല്ലെന്നും ഇറാൻ വ്യക്തമാക്കി.
