യൂ​റോ​പ്പി​ലു​ട​നീ​ളം ബോം​ബ് ഭീ​ഷ​ണി, വി​മാ​ന​ങ്ങ​ൾ നി​ല​ത്തി​റ​ക്കി; യൂ​റോ​പ്പി​നെ ക​ത്തി​ക്കു​ന്ന​താ​ര്?

പാ​രീ​സ്: ​യൂ​റോ​പ്യ​ൻ വ്യോ​മ​ഗ​താ​ഗ​തം താ​റു​മാ​റാ​ക്കി വീ​ണ്ടും ബോം​ബ് ഭീ​ഷ​ണി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ട്ട​ന​വ​ധി യാ​ത്രാ​വി​മാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കേ​ണ്ടി​വ​ന്നു.

ഡ​ബ്ലി​നി​ൽ​നി​ന്നു റോ​മി​ലേ​ക്കു പ​റ​ന്ന എ​യ​ർ ലിം​ഗ​സ് വി​മാ​നം വ​ഴി​തി​രി​ച്ചു​വി​ട്ട് പാ​രീ​സി​ന​ടു​ത്തു​ള്ള വി​മാ​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി. പോ​ള​ണ്ടി​ലെ എ​ൽ​ഒ​ടി എ​യ​ർ​ലൈ​ൻ​സി​ന്‍റെ ഒ​രു വി​മാ​നം ബ്ര​സ​ൽ​സി​ലും അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി.

ഹെ​ൽ​സി​ങ്കി​യി​ൽ​നി​ന്നു റോ​മി​ലേ​ക്കു പു​റ​പ്പെ​ട്ട വി​മാ​ന​ത്തി​നും സു​ര​ക്ഷാ ഭീ​ഷ​ണി​യു​ണ്ടാ​യി. ഇ​റ്റാ​ലി​യ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണു വി​മാ​നം റോ​മി​ൽ ഇ​റ​ക്കി​യ​ത്.

ബ​ൾ​ഗേ​റി​യ​യി​ൽ മൂ​ന്നു വി​മാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. ല​ണ്ട​ൻ, മാ​ഡ്രി​ഡ്, കോ​പ്പ​ൻ​ഹേ​ഗ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​യാ​യി​രു​ന്നു ഈ ​വി​മാ​ന​ങ്ങ​ൾ.

ചൊ​വ്വാ​ഴ്ച യൂ​റോ​പ്പി​ൽ ഏ​ഴു വി​മാ​ന​ങ്ങ​ൾ​ക്കും ഒ​രു ക്രൂ​സ് ക​പ്പ​ലി​നും ബോം​ബ് ഭീ​ഷ​ണി ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് വ്യോ​മ​ഗ​താ​ഗ​തം താ​റു​മാ​റാ​യി. വി​മാ​ന​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ൽ ബോം​ബ് ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഏ​തെ​ങ്കി​ലും സം​ഘ​ട​ന​ക​ളോ രാ​ജ്യ​ങ്ങ​ളോ ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റി​ട്ടി​ല്ല. റ​ഷ്യ​യോ ഇ​റാ​നോ ആ​യി​രി​ക്കം പി​ന്നി​ലെ​ന്നു യൂ​റോ​പ്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ശ​യി​ക്കു​ന്നു. യൂ​റോ​പ്പി​നെ ല​ക്ഷ്യ​മി​ട്ട് റ​ഷ്യ ഹൈ​ബ്രി​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​താ​യി നേ​ര​ത്തേ ആ​രോ​പ​ണ​മു​ള്ള​താ​ണ്. ഏ​താ​നും ദി​വ​സം മു​ന്പ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലു​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ റെ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി​യി​രു​ന്നു.

ഫ്രാ​ൻ​സി​ൽ പ്ര​തി​ഷേ​ധം

പാ​രി​സ്: ഫ്രാ​ൻ​സി​ൽ വീ​ണ്ടും പ്ര​തി​ഷേ​ധം. വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ ഇ​ന്ന​ലെ രാ​ജ്യ​ത്തു​ട​നീ​ളം റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ജീ​വി​ത​ച്ചെ​ല​വ് വ​ർ​ധി​ച്ച​തി​ൽ രാ​ജ്യ​ത്ത് ആ​ഴ്ച​ക​ളാ​യി തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണി​ത്.

ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​ങ്ങ​ളും പ​ട്ട​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 70 സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ട​ര ല​ക്ഷം പേ​ർ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. ലി​യോ​ൺ ന​ഗ​ര​ത്തി​ൽ ചി​ല അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

പ്ര​ക​ട​ന​ങ്ങ​ൾ​ക്കു മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തു​ട​നീ​ളം 70,000 പൊ​ലി​സു​കാ​രെ വി​ന്യ​സി​ച്ച​താ​യി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ലോ​റ​ന്‍റ് നൂ​ന​സ് അ​റി​യി​ച്ചു.

യൂ​റോ​പ്പി​നെ ക​ത്തി​ക്കു​ന്ന​താ​ര്?
(ഋ​ഷി​മൊ​ഴി By ഋ​ഷി​രാ​ജ് സിം​ഗ്)

ഫ്രാ​ൻ​സ് മാ​ത്ര​മ​ല്ല ഇ​റ്റ​ലി, സ്പെ​യി​ൻ, പോ​ർ​ച്ചു​ഗ​ൽ, ഗ്രീ​സ് തു​ട​ങ്ങി മ​റ്റു പ​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും വ​ലി​യ സ​മ​ര​ങ്ങ​ളും ല​ഹ​ള​യും ക​ർ​ഫ്യൂ​വും വെ​ടി​വ​യ്പു​മൊ​ക്കെ ന​ട​ക്കു​ക​യാ​ണ്.

ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​മു​ക്കു മ​ന​സി​ലാ​ക്കാ​ൻ പ​റ്റു​ന്ന ഒ​രു കാ​ര്യം സ​മ​ര​മു​ഖ​ത്ത് ഏ​റ്റ​വു​മ​ധി​ക​മു​ള്ള​തും സ​മ​ര​ത്തെ ന​യി​ക്കു​ന്ന​തും വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ന്ന​താ​ണ്. അ​വ​ർ പ​ഠി​ക്കു​ന്ന സ്കൂ​ളി​ന്‍റെ​യും ക​ലാ​ല​യ​ങ്ങ​ളു​ടെ​യും അ​വ​സ്ഥ ദ​യ​നീ​യ​മാ​ണെ​ന്നും കെ​ട്ടി​ട​ങ്ങ​ൾ മോ​ശ​മാ​ണെ​ന്നും റി​പ്പ​യ​റിം​ഗ് ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി​യു​ള്ള സ്‌​കൂ​ൾ ബ​ജ​റ്റ് വ​ർ​ധി​പ്പി​ക്കു​ന്നി​ല്ല. താ​മ​സ​ച്ചെ​ല​വ് – അ​ത് വ​ലി​യ കെ​ട്ടി​ട​മാ​യാ​ലും ചെ​റി​യ മു​റി​യാ​യാ​ലും-​വ​ള​രെ കൂ​ടു​ത​ലാ​ണ്. പ​ഠ​ന​ച്ചെ​ല​വും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യും വ​ല്ലാ​തെ വ​ർ​ധി​ച്ചി​രി​ക്കു​ന്നു തു​ട​ങ്ങി മ​റ്റു പ​ല കാ​ര​ണ​ങ്ങ​ളും അ​വ​ർ നി​ര​ത്തു​ന്നു​ണ്ട്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ പൊ​തു​വേ ക്ഷേ​മ​രാ​ഷ്‌​ട്ര​ങ്ങ​ളാ​യ​തി​നാ​ൽ പൗ​ര​ന്മാ​രു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ മു​ൻ​കൈ​യെ​ടു​ക്കും. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് താ​മ​സ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​ലും പെ​ൻ​ഷ​ൻ ന​ല്കു​ന്ന​തി​നു​മെ​ല്ലാം അ​വ​ർ കൂ​ടു​ത​ൽ പ​ണം ചെ​ല​വ​ഴി​ക്കും. അ​വി​ടെ പെ​ൻ​ഷ​ന്‍റെ ചെ​ല​വ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ചെ​ല​വി​നേ​ക്കാ​ൾ എ​ത്ര​യോ ഇ​ര​ട്ടി​യാ​ണ്. ആ​യു​ർ​ദൈ​ർ​ഘ്യം കൂ​ടി​യ​തു കാ​ര​ണം യു​വാ​ക്ക​ളേ​ക്കാ​ൾ വ​യോ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണു​ള്ള​ത്. മി​ക്ക​വാ​റും എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും അ​ൻ​പ​തു ശ​ത​മാ​നം പേ​രും അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രാ​ണ്.

പ​ക്ഷേ, ന​മ്മ​ൾ ച​ർ​ച്ച ചെ​യ്യേ​ണ്ട​ത് ഇ​ത്ത​രം സ​മ​ര​ങ്ങ​ൾ എ​ന്തു​കൊ​ണ്ട് ഉ​ണ്ടാ​വു​ന്നു എ​ന്ന​ത​ല്ല; മ​റി​ച്ച്, ഇ​തി​ന്‍റെ തീ​വ്ര​ത എ​ന്തു​കൊ​ണ്ട് ഇ​ത്ര​യും ഭ​യാ​ന​ക​മാ​യി എ​ന്ന​താ​ണ്. ആ​ളു​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് സ്വ​ന്തം വീ​ടു​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്ന​ത്, നൂ​റ്റി​യ​മ്പ​തി​ല​ധി​കം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ തീ​വ​യ്ക്കു​ന്ന​ത്, പോ​ലീ​സ് ഉ​പ​രോ​ധ​ത്തെ ജ​ന​ങ്ങ​ൾ ആ​ക്ര​മി​ക്കു​ന്ന​ത്? ഈ ​ഭ​യാ​ന​ക​ത എ​ന്തു​കൊ​ണ്ട് സം​ഭ​വി​ക്കു​ന്നു?

ഞാ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത് ഒ​രു സ്കൂ​ളി​ന്‍റെ അ​വ​സ്ഥ പെ​ട്ടെ​ന്ന് മാ​റ്റാ​ൻ​വേ​ണ്ടി​യോ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നു​ള്ള ബ​ജ​റ്റ് വ​ർ​ധി​പ്പി​ക്കാ​ൻ​വേ​ണ്ടി​യോ ഫ്ര​ഞ്ചു​കാ​ർ ത​ന്നെ സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യി​ല്ല എ​ന്നാ​ണ്. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി ശാ​ന്ത​മാ​യ രീ​തി​യി​ൽ സ​മ​രം ചെ​യ്തോ ജാ​ഥ ന​ട​ത്തി​യോ ഗ​വ​ൺ​മെ​ന്‍റി​നെ പ്ര​തി​ഷേ​ധം അ​റി​യി​ക്കാം. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ബ​ഹി​ഷ്‌​ക​രി​ക്കാം. എ​ന്നാ​ൽ, ഇ​വി​ടെ ക​ലാ​പ​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്; അ​തെ​ന്തു​കൊ​ണ്ട്?

കു​ടി​യേ​റ്റ​ത്തി​നെ​തി​രേ​യു​ള്ള ക​ലാ​പ​മാ​ണ് സം​ഭ​വി​ക്കു​ന്ന​ത് എ​ന്നാ​ണ് ഞാ​ൻ മ​ന​സി​ലാ​ക്കു​ന്ന​ത്. പ​ത്തു​പ​തി​ന​ഞ്ചു വ​ർ​ഷ​മാ​യി​ട്ട് യൂ​റാ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ കു​ടി​യേ​റ്റം വ​ല്ലാ​തെ കൂ​ടി​യി​ട്ടു​ണ്ട്. സി​റി​യ, ഇ​റാ​ക്ക്, ആ​ഫി​ക്ക, അ​ൽ​ബേ​നി​യ തു​ട​ങ്ങി​യ രാ​ജ്യ​ക്കാ​രാ​ണ് കു​ടി​യേ​റ്റ​ക്കാ​രി​ല​ധി​ക​വും. അ​വ​രാ​യി​രി​ക്കാം ഒ​രു പ​ക്ഷേ ഈ ​സ​മ​ര​ക്കാ​രു​ടെ​യി​ട​യി​ൽ നു​ഴ​ഞ്ഞു​ക​യ​റി സ്വ​ന്തം ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്താ​തെ ഇ​ത്ത​രം ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​തെ​ന്നും ഫ്രാ​ൻ​സി​ന്‍റെ പൈ​തൃ​ക​ത്തെ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്നും അ​നു​മാ​നി​ക്കാ​വു​ന്ന​താ​ണ്. ഞ​ങ്ങ​ളെ ആ​രും ത​ട​യാ​ൻ നോ​ക്കേ​ണ്ടെ​ന്നും ക​ട​ൽ മാ​ർ​ഗ​വും ക​ര​മാ​ർ​ഗ​വും മാ​ത്ര​മ​ല്ല മ​റ്റേ​തു മാ​ർ​ഗ​ത്തി​ലൂ​ടെ​യും ഞ​ങ്ങ​ൾ വ​ന്നു​കൊ​ണ്ടി​രി​ക്കു​മെ​ന്നും അ​തി​ന് ചെ​റി​യൊ​രു ത​ട​സം​പോ​ലും വ​രു​ക​യാ​ണെ​ങ്കി​ൽ പ്ര​തി​ക​ര​ണം ഈ ​രീ​തി​യി​ലാ​യി​രി​ക്കും എ​ന്ന സ​ന്ദേ​ശ​മാ​ണ് കു​ടി​യേ​റ്റ​ക്കാ​ർ ഈ ​ക​ലാ​പ​ങ്ങ​ളി​ലൂ​ടെ മു​ന്ന​റി​യി​പ്പാ​യി ന​ല്കു​ന്ന​ത്.

ഇ​തി​നെ ഒ​രു വ​ലി​യ ച​തി​യാ​യി​ട്ടു​ത​ന്നെ രാ​ജ്യ​ങ്ങ​ൾ കാ​ണ​ണം. കാ​ര​ണം, 1981ലെ ​ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഫ്രാ​ൻ​സ്വാ മി​ത്ത​റാ​ങ് മു​ത​ൽ നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ വ​രെ കു​ടി​യേ​റ്റ​ക്കാ​രോ​ട് ഉ​ദാ​ര സ​മീ​പ​ന​മാ​ണ് കാ​ണി​ച്ചി​ട്ടു​ള്ള​ത്. 1994ലെ ​പ്ര​സി​ഡ​ന്‍റ് റോ​മ​ൻ ഹെ​ർ​സോ​ഗ് മു​ത​ൽ 2017ലെ ​ജോ​ക്കി​ങ് ഹൗ​ക്ക് വ​രെ​യു​ള്ള ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ സ​മീ​പ​ന​വും അ​തു​ത​ന്നെ​യാ​യി​രു​ന്നു. മി​ക്ക​വാ​റും എ​ല്ലാ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ഒ​രോ കാ​ല​ത്തും ഒ​രു പ്ര​ത്യേ​ക അ​നു​പാ​ത​ത്തി​ൽ കു​ടി​യേ​റ്റ​ക്കാ​രെ സ്വീ​ക​രി​ച്ചി​രു​ന്നു എ​ന്നു കാ​ണാം. ജ​ർ​മ​നി ഇം​ഗ്ല​ണ്ട്, ഫ്രാ​ൻ​സ് സ്പെ​യി​ൻ, നോ​ർ​വ തു​ട​ങ്ങി കാ​ന​ഡ​വ​രെ ഓ​രോ വ​ർ​ഷ​വും ഇ​ത്ര​യി​ത്ര കു​ടി​യേ​റ്റ​ക്കാ​രെ സ്വീ​ക​രി​ക്കാ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ടാ​ക്കു​ക​യും കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് എ​ല്ലാ സ​ഹാ​യ​വും ചെ​യ്തു കൊ​ടു​ക്കു​ക​യു​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​നു നേ​തൃ​ത്വം ന​ല്കി​യ​താ​വ​ട്ടെ ഫ്രാ​ൻ​സും ജ​ർ​മ​നി​യു​മാ​ണ്.

എ​ന്നാ​ൽ, ഇ​ന്നു ന​മ്മ​ൾ കാ​ണു​ന്ന​ത് അ​ഭ​യം ന​ല്കി​യ രാ​ജ്യ​ത്തി​നെ​തി​രേ കു​ടി​യേ​റ്റ​ക്കാ​ർ വ​ള​രെ മോ​ശ​മാ​യ രീ​തി​യി​ൽ പ്ര​തി​ക​രി​ക്കു​ന്ന​താ​ണ്. കു​ടി​യേ​റ്റ​ക്കാ​രു​ടെ ഈ ​ന​ട​പ​ടി അ​വ​ർ​ക്ക് എ​തി​രാ​യി മാ​ത്ര​മേ വ​രു​ക​യു​ള്ളൂ​വെ​ന്ന് അ​വ​ർ മ​ന​സി​ലാ​ക്കു​ന്നി​ല്ല. ഭ​ര​ണാ​ധി​കാ​രി​ക​ൾ മാ​ത്ര​മ​ല്ല, നാ​ട്ടു​കാ​ർ ഒ​ന്ന​ട​ങ്കം അ​വ​ർ​ക്കെ​തി​രാ​വും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം വേ​ണ്ട.

നി​ല​വി​ല​ത്തെ സ്ഥി​തി പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ മി​ക്ക​വാ​റും എ​ല്ലാ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും നി​യ​മാ​നു​സൃ​ത​മാ​യും അ​ല്ലാ​തെ​യു​മു​ള്ള കു​ടി​യേ​റ്റ​ത്തെ ഒ​ഴി​വാ​ക്കാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി​ത്ത​ന്നെ തീ​രു​മാ​ന​മെ​ടു​ത്തു​ക​ഴി​ഞ്ഞു. ജ​ർ​മ​നി​യി​ൽ ഈ ​അ​ടു​ത്ത​ക്കാ​ല​ത്തു​ണ്ടാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​റ്റ്‌​ല​റു​ടെ പി​ൻ​ഗാ​മി എ​ന്ന​റി​യ​പ്പെ​ടു​ന്ന എ​എ​ഫ്ഡി പാ​ർ​ട്ടി അ​വി​ട​ത്തെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ൽ ജ​യി​ച്ചു​ക​ഴി​ഞ്ഞു. ഭ​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ വ​ള​രെ ദ​യ​നീ​യ​മാ​യി​ട്ടാ​ണ് അ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ഫ്രാ​ൻ​സി​ലെ പ്ര​മു​ഖ തീ​വ്ര വ​ല​തു​പ​ക്ഷ ദേ​ശീ​യ റാ​ലി പാ​ർ​ട്ടി​യു​ടെ നേ​താ​വാ​യ മ​റൈ​ൻ ലെ ​പെ​ൻ പ​റ​യു​ന്ന​ത്, “ഒ​രു കു​ടി​യേ​റ്റ​ക്കാ​ര​നും ഫ്രാ​ൻ​സി​ൽ വേ​ണ്ട” എ​ന്നാ​ണ്. ഫ്രാ​ൻ​സി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​ന്ന​ത് ഈ ​വാ​ക്കു​ക​ൾ ത​ന്നെ​യാ​വും.

ഹോ​ള​ണ്ടി​ലെ തീ​വ്ര ദേ​ശീ​യ വ​ല​തു​പ​ക്ഷ പാ​ർ​ട്ടി നേ​താ​വ് ഗീ​ർ​ട്ട് വി​ൽ​ഡേ​ഴ്സ് കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രാ​യി ക​ടു​ത്ത തീ​രു​മാ​നം എ​ടു​ത്തു. ഇ​റ്റ​ലി​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി​യാ​യ, ബ്ര​ദേ​ഴ്സ് ഓ​ഫ് ഇ​റ്റ​ലി പാ​ർ​ട്ടി​യി​ലെ ജോ​ർ​ജി​യ മെ​ലോ​ണി കു​ടി​യേ​റ്റ​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ വ​ള​രെ ക​ർ​ശ​ന​ന​ട​പ​ടി​യെ​ടു​ത്തു.

ആ​ഫ്രി​ക്ക​യു​ടെ വ​ട​ക്കേ അ​റ്റ​ത്ത്, മൊ​റോ​ക്കോ​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന സ്പെ​യ്നി​ന്‍റെ ര​ണ്ട് സ്വ​യം​ഭ​ര​ണ ന​ഗ​ര​ങ്ങ​ളാ​ണ് സ്യൂ​ട്ട​യും മെ​ലീ​ല​യും. ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടി​യേ​റ്റ​ക്കാ​രാ​ണ് ഇ​വി​ടെ എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തെ​ച്ചൊ​ല്ലി പ​തി​നാ​ലു കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ടു​ത്ത​ടു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സ്പെ​യി​നും ആ​ഫ്രി​ക്ക​യും ത​മ്മി​ൽ ഈ​യ​ടു​ത്ത​കാ​ല​ത്തു​ണ്ടാ​യ വ​ലി​യ പ്ര​ശ്നം ന​മ്മ​ൾ ക​ണ്ട​താ​ണ്. മാ​ത്ര​മ​ല്ല, കു​ടി​യേ​റ്റ പ്ര​ശ്ന​ത്തെ​ത്തു​ട​ർ​ന്ന് സ്പെ​യി​ൻ സ​ർ​ക്കാ​ർ നി​ലം​പ​തി​ക്കു​ക​യും ചെ​യ്തു.

കു​ടി​യേ​റ്റ​ക്കാ​രു​ടെ കാ​ര​ണ​ത്താ​ൽ പ​ല യൂ​റോ​പ്യ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ഭ​ര​ണം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. കു​ടി​യേ​റ്റം ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​ക​ൾ​ക്കാ​ണ് അ​വി​ട​ങ്ങ​ളി​ൽ വി​ജ​യം. കു​ടി​യേ​റ്റ​ങ്ങ​ളെ​ക്കു​റി​ച്ച് ഭ​ര​ണ​കൂ​ടം മാ​ത്ര​മ​ല്ല കു​ടി​യേ​റ്റ​ക്കാ​രും ഗൗ​ര​വ​മാ​യി ചി​ന്തി​ക്ക​ണം. ത​ദ്ദേ​ശീ​യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും സ​മാ​ധാ​ന​പ​ര​മാ​യി ന​ട​ത്തു​ന്ന സ​മ​ര പ​രി​പാ​ടി​ക​ളി​ൽ​പോ​ലും അ​വ​ർ പ​ങ്കെ​ടു​ക്കാ​ൻ പാ​ടി​ല്ല എ​ന്ന​താ​ണ് നി​യ​മം എ​ന്നി​രി​ക്കെ ഒ​രു രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​ക​സ​മ്പ​ത്തും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ന​ശി​പ്പി​ച്ചാ​ൽ സ്ഥി​തി​യെ​ന്താ​വും? കു​ടി​യേ​റ്റ​ക്കാ​രെ നി​ർ​ബ​ന്ധ​മാ​യും ഒ​ഴി​പ്പി​ക്കും എ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ്വീ​ക​രി​ച്ച അ​തേ നി​ല​പാ​ടു​ത​ന്നെ​യാ​വും യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ വ​രാ​ൻ പോ​കു​ന്ന ഭ​ര​ണ​കൂ​ട​ങ്ങ​ളും സ്വീ​ക​രി​ക്കു​ക എ​ന്ന​തി​ൽ ഒ​രു സം​ശ​യ​വും വേ​ണ്ട.

ട്രം​പ് പ​റ​യു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും ലോ​ക​ത്തി​ന്‍റെ പി​ന്തു​ണ​യി​ല്ലെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റു​ള്ള​വ​ർ ട്രം​പി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന​ത് ഏ​താ​ണ്ട് ഉ​റ​പ്പാ​യി​ക്ക​ഴി​ഞ്ഞു. വി​രു​ന്നു​കാ​ർ വീ​ട് കൈ​യേ​റി, സാ​ധ​ന സാ​മ​ഗ്രി​ക​ൾ ന​ശി​പ്പി​ച്ച് വീ​ട്ടു​കാ​രെ പു​റ​ത്താ​ക്കി​യാ​ൽ വീ​ട്ടു​കാ​ർ മാ​ത്ര​മ​ല്ല, അ​യ​ൽ​ക്കാ​ർ പോ​ലും വി​രു​ന്നു​കാ​ർ​ക്കെ​തി​രാ​വും എ​ന്ന​ത് സാ​മാ​ന്യ യു​ക്തി​യാ​ണ്.

Related posts

Leave a Comment