താൻ അതിജീവിതയ്ക്കൊപ്പമെന്ന് സംവിധായകൻ വിനയൻ. നടിയെ ആക്രമിച്ച കേസിൽ ഗൂഡാലോചനയുണ്ടെങ്കിൽ സർക്കാർ തെളിയിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾ ഉള്ള സ്ഥിതിക്ക് മേൽക്കോടതി വന്നാൽ കൂടുതൽ വിശ്വാസ്യത ഉണ്ടാകും. ക്വട്ടേഷൻ ആണെന്ന് സർക്കാരാണ് പറഞ്ഞത്. അത് തെളിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും വിനയൻ കൂട്ടിച്ചേർത്തു.
വിധി പകർപ്പ് കിട്ടിയ ശേഷം ദിലീപിനെ സ്വാഗതം ചെയ്യുന്ന നടപടികളിലേക്ക് സിനിമാ സംഘടനകൾ കടന്നാൽ മതിയായിരുന്നു. ഇപ്പോൾ സംഘടനകളുടെ മനസിലിരിപ്പ് എന്തെന്ന് ജനം തിരിച്ചറിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. അതിജീവിതയ്ക്ക് നീതി ലഭ്യമാക്കേണ്ടത് സർക്കാരും, നീതിന്യായ വ്യവസ്ഥയുമാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് ഡ്രൈവർമാർ ചേർന്ന് ഒരു നടിയെ വെറുതെ ആക്രമിക്കുമോ, ഇതിലെ ഗൂഡാലോചന പുറത്ത് വരണമെന്നും വിനയൻ ആവശ്യപ്പെട്ടു.
