വേഗം പോന്നോളു… 110 ക​ലാ​ദി​നം; കൊ​ച്ചി മു​സ​രി​സ് ബി​നാ​ലെ​ക്ക് തു​ട​ക്കം


കൊ​ച്ചി: ദ​ക്ഷി​ണ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ​കാ​ലി​ക ക​ലാ​മേ​ള​യാ​യ കൊ​ച്ചി മു​സി​രി​സ് ബി​നാ​ലെ​യു​ടെ ആ​റാം പ​തി​പ്പി​ന് തു​ട​ക്ക​മാ​യി. ഉ​ച്ച​യ്ക്ക് 12ന് ​ആ​സ്പി​ന്‍​വാ​ള്‍ ഹൗ​സി​ല്‍ മാ​ര്‍​ഗി ര​ഹി​ത കൃ​ഷ്ണ​ദാ​സി​ന്‍റെ താ​യ​മ്പ​ക​യോ​ടെ ബി​നാ​ലെ പ​താ​ക ഉ​യ​ര്‍​ന്നു. പ​ശ്ചി​മ​കൊ​ച്ചി​യി​ലെ​യും കൊ​ച്ചി ന​ഗ​ര​ത്തി​ലെ​യും വി​വി​ധ വേ​ദി​ക​ളി​ലാ​യി 110 ദി​വ​സ​ങ്ങ​ള്‍ നീ​ളു​ന്ന പ്ര​ദ​ര്‍​ശ​നം മാ​ര്‍​ച്ച് 31ന് ​സ​മാ​പി​ക്കും.

നി​ഖി​ല്‍ ചോ​പ്ര​യും എ​ച്ച്എ​ച്ച് ആ​ര്‍​ട്ട് സ്‌​പേ​സ​സും ചേ​ര്‍​ന്നാ​ണ് ഇ​ക്കു​റി ബി​നാ​ലെ ക്യു​റേ​റ്റ് ചെ​യ്യു​ന്ന​ത്. 25ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 66 ആ​ര്‍​ട്ടി​സ്റ്റ് പ്രോ​ജ​ക്ടു​ക​ളാ​ണ് ഇ​ത്ത​വ​ണ ബി​നാ​ലെ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.ബി​നാ​ലെ​യു​ടെ ഉ​ദ്ഘാ​ട​നം വൈ​കി​ട്ട് 5.30ന് ​ഫോ​ര്‍​ട്ട്‌​കൊ​ച്ചി പ​രേ​ഡ് ഗ്രൗ​ണ്ടി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും.

തു​ട​ര്‍​ന്ന് നേ​ഹ നാ​യ​ര്‍, ര​ശ്മി സ​തീ​ഷ്, ഷ​ഹ​ബാ​സ് അ​മ​ന്‍ എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന ശ​ങ്ക ട്രൈ​ബി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി അ​ര​ങ്ങേ​റും. ഫോ​ര്‍ ദി ​ടൈം ബീ​യിം​ഗ് എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​മേ​യം.

നി​ലി​വ​ലു​ള്ള ഒ​മ്പ​ത് വേ​ദി​ക​ള്‍​ക്കും ഏ​ഴ് കൊ​ലാ​റ്റ​റ​ല്‍ വേ​ദി​ക​ള്‍​ക്കും പു​റ​മേ 12 വേ​ദി​ക​ള# കൂ​ടി ഇ​ത്ത​വ​ണ അ​ധി​ക​മാ​യു​ണ്ട്. ഓ​രോ വേ​ദി​യും ന​ഗ​ര ച​രി​ത്ര​ത്തെ​യും സം​സ്‌​കാ​ര​ത്തെ​യ​പം ഓ​ര്‍​മി​പ്പി​ക്കു​ന്ന​താ​ണ്. വെ​ല്ലിം​ഗ്ട​ണ്‍ ഐ​ല​ന്‍​ഡി​ലെ ഐ​ല​ന്‍​ഡ് വെ​യ​ര്‍ ഹൗ​സി​ലേ​ക്കും ബി​നാ​ലെ വേ​ദി​ക​ള്‍ വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. വാ​ട്ട​ര്‍ മെ​ട്രോ, ഫെ​റി, റോ​ഡ് മാ​ര്‍​ഗ​ങ്ങ​ളി​ല്‍ ഇ​വി​ടെ എ​ത്തി​ച്ചേ​രാം.

സ്റ്റു​ഡ​ന്‍റ​സ് ബി​നാ​ലെ
ഇ​ന്‍​വി​റ്റേ​ഷ​ന്‍​സ്, സ്റ്റു​ഡ​ന്‍റ്‌​സ് ബി​നാ​ലെ, ആ​ര്‍​ട്ട് ബൈ ​ചി​ല്‍​ഡ്ര​ന്‍, ഇ​ടം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ള്‍ നാ​ളെ ആ​രം​ഭി​ക്കും. ഇ​ന്ത്യ​യി​ലു​ട​നീ​ള​മു​ള്ള 175ല​ധി​കം ക​ലാ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ്രോ​ജ​ക്ടു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സ്റ്റു​ഡ​ന്‍റ്സ് ബി​നാ​ലെ മ​ട്ടാ​ഞ്ചേ​രി​യി​ലെ വി​കെ​എ​ല്‍ വെ​യ​ര്‍​ഹൗ​സി​ലാ​ണ് ന​ട​ക്കു​ക. ഇ​ടം പ്ര​ദ​ര്‍​ശ​നം മ​ട്ടാ​ഞ്ചേ​രി ബ​സാ​ര്‍ റോ​ഡി​ലെ മൂ​ന്ന് വേ​ദി​ക​ളി​ലാ​യി ന​ട​ക്കും.

കേ​ര​ള​ത്തി​ല്‍ നി​ന്നും വി​ദേ​ശ​ത്ത് നി​ന്നു​മു​ള്ള 36 ക​ലാ​കാ​ര​ന്മാ​രും കൂ​ട്ടാ​യ്മ​ക​ളു​മാ​ണ് ഇ​തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​ന്‍​വി​റ്റേ​ഷ​ന്‍​സ് പ്രോ​ഗ്രാം ഏ​ഴ് വേ​ദി​ക​ളി​ലാ​യി ന​ട​ക്കും.

Related posts

Leave a Comment