സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ് അന്തരിച്ച കലാകാരൻ സുധിയുടെ ഭാര്യ രേണു സുധി. റീൽസിലൂടെയും ഷോർട്ട് ഫിലുമുകളിലൂടെയുമെല്ലം പ്രശസ്തയായ രേണു ഇപ്പോൾ ഉദ്ഘാടന വേദികളിലെ നിറ സാനിധ്യമാണ്.
ബിഗ് ബോസ് റിയാലിറ്റി ഷോയിൽ പോയതോടെ ജീവിതം തന്നെ മാറി മറിഞ്ഞു. പണ്ട് പല്ലി, ഓന്ത്, ഒച്ച് എന്നൊക്കെ കളിയാക്കിയിരുന്നവർ ഇപ്പോൾ ആരാധനയോടെ നോക്കിക്കാണുന്ന താരമായി രേണു മാറി.
ജീവിതത്തില്‍ ദുബായ് കാണാന്‍ കഴിയുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല എന്ന് രേണു പറയുന്നു. ദുബായ്, ബഹ്റിൻ എന്നീ വിദേശ രാജ്യങ്ങളിലൊക്കെ പല പരിപാടികളുടെ പ്രൊമോഷനും ഉദ്ഘാടനങ്ങളുമൊക്കെയായി ഇപ്പോൾ ഫുൾ ടൈം രേണു ബിസിയാണ്.
മക്കളുടെ വളരെ കാലത്തെ ആഗ്രഹമായിരുന്നു സ്വിഫ്റ്റ് സ്വന്തമാക്കുക എന്നത്. എന്നാൽ പണ്ട് അതിനുള്ള സാഹചര്യം ഇല്ലായിരുന്നു. എന്നാൽ ജീവിതശൈലികൾ ഇപ്പോൾ പതിയെ മാറാൻ തുടങ്ങി. സന്പാദ്യം പതിയെ വളരാൻ തുടങ്ങി. അതിനുള്ള തെളിവാണ് കഴിഞ്ഞ ദിവസം മക്കളുടെ ആഗ്രഹം നിറവേറ്റിയതും. അത് മറ്റൊന്നും ആയിരുന്നില്ല, സ്വിഫ്റ്റ് സ്വന്തമാക്കിയിരിക്കുകയാണ് രേണു.
തന്റെ കാര്യങ്ങളൊക്കെ ഇപ്പോൾ നോക്കാൻ കരീഷ്മ എന്നൊരു മാനേജറും രേണുവിനുണ്ട്. മൂന്ന് സിനിമകളിൽ അഭിനയിച്ചു എന്നതും വലിയ അച്ചീവ്മെന്റായി രേണു കാണുന്നു.
