തോ​റ്റു പോ​യ​തെ​വി​ടെ? ഒ​രു താ​ത്വി​ക അ​വ​ലോ​ക​ന​ത്തി​നാ​യി കോ​ട്ട​യ​ത്തേ​ക്ക്; പ​രാ​ജ‍​യം പ​ഠി​ക്കാ​ൻ സി​പി​എം

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വി​ല​യി​രു​ത്താ​ന്‍ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി 22, 23 തീ​യ​തി​ക​ളി​ല്‍ ചേ​രും. പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ന്‍, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​ങ്ങ​ളാ​യ പി.​കെ. ബി​ജു, കെ.​കെ. ജ​യ​ച​ന്ദ്ര​ന്‍, വി.​എ​ന്‍. വാ​സ​വ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​മാ​രോ​ട് ബൂ​ത്തു​ത​ല ക​ണ​ക്കു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മൂ​ന്നു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ വ​ര്‍​ധ​ന​യു​ണ്ടാ​യ​താ​യാ​ണു വി​ല​യി​രു​ത്ത​ല്‍. എ​ന്നാ​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കൂ​ടി​യാ​യ മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ കു​മ​ര​കം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലെ തോ​ല്‍​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

അ​തി​ര​മ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ന്‍ തി​രി​ച്ചു പി​ടി​ക്കാ​നാ​യ​ത് നേ​ട്ട​മാ​ണെ​ങ്കി​ലും മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ലെ അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ല്‍ ബി​ജെ​പി ഭൂ​രി​പ​ക്ഷം നേ​ടി​യ​തും ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ ബി​ജെ​പി അം​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തും ച​ര്‍​ച്ച​യാ​കും.

കു​മ​ര​കം, പൊ​ന്‍​കു​ന്നം, തൃ​ക്കൊ​ടി​ത്താ​നം, വെ​ള്ളൂ​ര്‍ ജി​ല്ലാ ഡി​വി​ഷ​നു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ വി​മ​ര്‍​ശ​ന​മു​ണ്ട്. കു​മ​ര​ക​ത്ത് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മു​ന്‍​പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു​വി​ന് ഒ​ര​വ​സ​രം​കൂ​ടി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ വി​ജ​യി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ട്.

ജി​ല്ല​യി​ലെ ഒ​രു സം​സ്ഥാ​ന നേ​താ​വി​ന്‍റെ ഇ​ട​പെ​ട​ലും താ​ത്പ​ര്യ​വും ദോ​ഷം ചെ​യ്ത​താ​യി വി​മ​ര്‍​ശ​ന​മു​ണ്ട്. മു​ണ്ട​ക്ക​യം ഡി​വി​ഷ​നി​ല്‍ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ. ​രാ​ജേ​ഷ് പ​രാ​ജ​യ​പ്പെ​ട്ട​തി​ലെ സ​മു​ദാ​യ ധ്രു​വീ​ക​ര​ണം ആ​ഴ​ത്തി​ല്‍ പ​ഠി​ക്കു​ന്നു​ണ്ട്.

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യി​ട്ടും വി​ജ​യി​ക്കാ​നാ​വാ​ത്ത​തി​ല്‍ നേ​താ​ക്ക​ള്‍​ക്കി​ട​യി​ല്‍ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മു​ണ്ട്. വൈ​ക്കം, ഈ​രാ​റ്റു​പേ​ട്ട, ച​ങ്ങ​നാ​ശേ​രി, ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​ക​ളി​ലെ തോ​ല്‍​വി​യും പ​രി​ശോ​ധി​ക്കും.

ആ​ര്‍​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ എ​ന്തു നി​ല​പാ​ട് എ​ന്ന​തും പാ​ലാ ഉ​ള്‍​പ്പെ​ടെ ന​ഗ​ര​സ​ഭ​ക​ളി​ലെ നി​ല​പാ​ടും ഭ​ര​ണം ല​ഭി​ച്ച പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ബ്ലോ​ക്കി​ലെ​യും അ​ധ്യ​ക്ഷ​ന്‍​മാ​രെ സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​വും യോ​ഗ​ത്തി​ലു​ണ്ടാ​കും.

Related posts

Leave a Comment