ജീ​വി​താ​നു​ഭ​വ​വും നാ​ട്ടി​ട​വ​ഴി​ക​ളും അ​ഭ്ര​പാ​ളി​യി​ലെ​ത്തി​ച്ച പ്ര​തി​ഭ

ക​ണ്ണൂ​ർ: ത​ന്‍റെ ജീ​വി​താ​നു​ഭ​വ​ഭ​ങ്ങ​ളെ​യും നാ​ട്ടി​ട വ​ഴി​ക​ളി​ൽ ക​ണ്ട മ​നു​ഷ്യ​രെ​യും ന​ർ​മ​ത്തി​ന്‍റെ മേ​ൽ​പ്പൊ​ടി ചാ​ർ​ത്തി അ​ഭ്ര​പാ​ളി​ക​ളി​ലെ​ത്തി​ച്ച് കാ​ഴ്ച​ക്കാ​രെ ചി​ന്തി​പ്പി​ച്ച പ്ര​തി​ഭാ​ശാ​ലി​യാ​യാ സി​നി​മാ ലോ​ക​ത്തെ സാ​ധാ​ര​ണ​ക്കാ​ര​നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ൻ. ക​മ്യൂ​ണി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട അ​ധ്യാ​പ​ക​ന്‍റെ മ​ക​നാ​യി ബാ​ല്യം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്ന ശ്രീ​നി​വാ​സ​ൻ ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ​യാ​ണ് ന​ട​ന്നു ക​യ​റി​യ​ത്.

ജോ​ലി ന​ഷ്ട​പ്പെ​ട്ട പി​താ​വി​ന് പി​ന്നീ​ട് സ്വ​ന്തം വീ​ട് ത​ന്നെ ക​ട​ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് വി​ൽ​ക്കേ​ണ്ടി വ​ന്ന​പ്പോ​ൾ ഒ​രു ബ​ന്ധു​വി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്ന് ഷെ​ഡ് കെ​ട്ടി താ​മ​സി​ക്കേ​ണ്ടി വ​ന്ന ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളാ​യി​രു​ന്നു ബാ​ല്യ​ത്തി​ൽ ശ്രീ​നി​വാ​സ​ൻ അ​നു​വ​ഭ​വി​ച്ചു തീ​ർ​ത്ത​ത്. പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ൽ ബ​സ് ഉ​ട​മ​യാ​യി മാ​റി ഒ​ടു​വി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട മു​ര​ളി എ​ന്ന നാ​യ​ക​ന്‍റെ ക​ഥ പ​റ​യു​ന്ന വ​ര​വേ​ൽ​പ് എ​ന്ന സി​നി​മ ശ്രീ​നി​വാ​സ​ന്‍റെ പി​താ​വി​ന്‍റെ ജീ​വി​ത​വു​മാ​യി ചേ​ർ​ന്നു നി​ൽ​ക്കു​ന്ന ക​ഥ​യാ​ണ്.

ന​ഷ്ട​പ്പെ​ട്ട ജോ​ലി തി​രി​ച്ചു കി​ട്ടി​യ ശേ​ഷം ഒ​രു ബ​സ് വാ​ങ്ങി​യ പി​താ​വ് മ​ല​ബാ​റി​ലെ ഒ​രു പ്ര​മു​ഖ ക്ഷേ​ത്ര ഗ്രാ​മ​ത്തി​ലേ​ക്ക് പെ​ർ​മി​റ്റ് സം​ഘ​ടി​പ്പി​ച്ച് ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഉ​ത്സ​വ​കാ​ല​ത്തെ വ​ര​വു​ൾ​പ്പ​ടെ​യു​മാ​യി വി​ശ്വ​സ്ത​നാ​യ ക​ണ്ട​ക്ട​ർ മു​ങ്ങി. ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​പ്പോ​ൾ യൂ​ണി​യ​ൻ ഇ​ട​പെ​ട്ടു തി​രി​ച്ചെ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ത​യാ​റാ​യി​ല്ല.

ഇ​തോ​ടെ യൂ​ണി​യ​ൻ കൊ​ടി​കു​ത്തി ബ​സ് ദ്ര​വി​ച്ചു ന​ശി​ച്ചു. ഈ ​യാ​ഥാ​ർ​ഥ്യ​ത്തി​ൽ നി​ന്നാ​ണ് വ​ര​വേ​ൽ​പ്പ് പി​റ​ക്കു​ന്ന​ത്. ത​ല​യ​ണ​മ​ന്ത്ര​ത്തി​ലെ ത​ള​ത്തി​ൽ ദി​നേ​ശ​ൻ, ദൂ​രെ ദൂ​രെ ഒ​രു കൂ​ടു​കൂ​ട്ടാം എ​ന്ന സി​നി​മി​യി​ലെ മു​ഖ്യാ​ധ്യാ​പ​ക​നും അ​ധ്യാ​പ​ക​രെ​യും ശ്രീ​നി​വാ​സ​ൻ ക​ണ്ടെ​ത്തി​യ​ത് ത​ന്‍റെ ജീ​വി​ത പ​രി​സ​ര​ത്തു നി​ന്നു ത​ന്നെ​യാ​ണ്. ദു​ഷി​ച്ച രാ​ഷ്‌​ട്രീ​യ വ്യ​വ​സ്ഥി​തി നി​ല​നി​ൽ​ക്കു​ന്ന കാ​ല​ത്തോ​ളും പ്ര​സ​ക്ത​മാ​യി തു​ട​രു​ന്ന സ​ന്ദേ​ശം ശ്രീ​നി​വാ​സ​ന്‍റെ എ​ല്ലാ കാ​ല​ത്തെ​യും മാ​സ്റ്റ​ർ പീ​സാ​ണ്. ചി​ന്താ​വി​ഷ്ട​യാ​യ ശ്യാ​മ​ള​യാ​ണ് മ​റ്റൊ​ന്ന്.

സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ളെ സ​ര​സ​മാ​യി പ​റ​ഞ്ഞു കൊ​ണ്ട് ചി​ന്ത​ക​ളു​ടെ വ​ലി​യ ലോ​ക​ത്തേ​ക്ക് കാ​ഴ്ച​ക്കാ​ര​നെ കൊ​ണ്ടെ​ത്തി​ക്കു​ന്ന​തി​ൽ അ​ന​തി​സാ​ധാ​ര​ണ​മാ​യ ക​ഴി​വാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റേ​ത്.ന​മു​ക്കു​ള്ളി​ലും ന​മ്മ​ളു​ടെ ഇ‌​ട​യി​ലും ജീ​വി​ക്കു​ന്ന​വ​രാ​യി​രു​ന്നു ഓ​രോ ശ്രീ​നി​വ​സ​ന്‍റെ ഓ​രോ ക​ഥാ​പ​ത്ര​ങ്ങ​ളും. മ​ല​യാ​ളി​ക​ളു​ടെ പൊ​ങ്ങ​ച്ചം, അ​സൂ​യ, കു​ശു​ന്പ്, സ്നേ​ഹം, അ​പ​ക​ർ​ഷ​താ ബോ​ധം എ​ന്നി​വ​യെ​ല്ലാം ശ്രീ​നി​വാ​സ​ന് തി​ര​ക്ക​ഥ​യു​ടെ ത്രെ​ഡു​ക​ളാ​യി​രു​ന്നു.

സ​ന്ദേ​ശ​ത്തി​ൽ പാ​ർ​ട്ടി തോ​റ്റ​തി​നെ കു​റി​ച്ച് താ​ത്വി​കാ​ചാ​ര്യ​ൻ കു​മാ​ര​പി​ള്ള​യാ​യി അ​ഭി​ന​യി​ച്ച് ശ​ങ്ക​രാ​ടി ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ലെ “”അ​ന്ത​ർ​ധാ​ര സ​ജീ​വ​മാ​യി​രു​ന്നു” , താ​ത്വി​ക​വോ​ക​ന​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യ​ത്തി​ന് “” കൃ​ത്യ​മാ​യി സ്റ്റ​ഡി ക്ലാ​സി​ൽ വ​രാ​ത്ത​ത് കൊ​ണ്ടാ​ണ് നി​ന​ക്ക് കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കാ​ത്ത​ത്” എ​ന്ന ശ്രീ​നി​വാ​സ​ന്‍റ മ​റു​പ​ടി.

നാ​ടോ​ടി​ക്കാ​റ്റി​ലെ എ​ന്താ ദാ​സാ ഈ ​ബു​ദ്ധി ന​മു​ക്ക് നേ​ര​ത്തെ തോ​ന്നാ​ത്ത​ത് തു​ട​ങ്ങി​യ ഡ​യ​ലോ​ഗു​ക​ൾ എ​ല്ലാ​കാ​ല​ത്തും നി​ല​നി​ൽ​ക്കു​ന്ന​താ​യി മാ​റി. കേ​ര​ള​ത്തി​ല സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‍​ന​ങ്ങ​ളെ ആ​ക്ഷേ​പ​ഹാ​സ്യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ നി​യോ​ഗം.ആ ​സി​നി​മ​ക​ളി​ലെ ഡ​യ​ലോ​ഗു​ക​ൾ പ​ല​തും കാ​ലാ​തീ​ത​മാ​യി വി​വി​ധ സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി ജ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

നി​ശാ​ന്ത് ഘോ​ഷ്

Related posts

Leave a Comment