മസാജ് സെന്ററുകൾ ഇന്നത്തെകാകലത്ത് മിക്ക സ്ഥലങ്ങളിലും കണ്ടുവരുന്നതാണ്. ചില സ്ഥലങ്ങളിൽ ഇത്തരം സെന്ററുകളുടെ മറവിൽ നടക്കുന്ന പെൺവാണിഭക്കേസുകൾ വാർത്തകളിൽ ഇടം തേടാറുംമുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലാണ് സംഭവം.
ഫുൾബോഡി മസാജ് ചെയ്യാനെത്തിയതായിരുന്നു ഹുവാൻ എന്ന യുവതി. റൂമിൽ കയറി വസ്ത്രങ്ങളെല്ലാം അഴിച്ച്വച്ചു കാത്തിരുന്നു. എന്നാൽ മസാജ് ചെയ്യാനായി എത്തിയതാകട്ടെ ഒരു പുരുഷനും. കമഴ്ന്ന് കിടക്കുന്നതിനാൽ ആരാണ് എത്തിയതെന്ന് ആദ്യം യുവതിക്ക് മനസിലായില്ല. വനിതാ മേനേജർ റൂമിലെത്തി യുവതിയുടെ ദേഹത്തേക്ക് ഒരു ടവൽ കൊണ്ടിട്ടു. എന്തിനാണ് ടവലിട്ടതെന്ന് ചോദിക്കാൻ നോക്കിയപ്പോഴാണ് മുന്നിൽ നിൽക്കുന്ന പുരുഷനെ ഇവർ കണ്ടത്.
തനിക്ക് ഒരു പുരുഷൻ മസാജ് ചെയ്തു തരണ്ടെന്ന് യുവതി പറഞ്ഞപ്പോൾ വനിതാ മാനേജർ ഇവരെ പരിഹസിച്ചു. പുരുഷൻ മസാജ് ചെയ്തു തന്നാൽ എന്താ പ്രശ്നം. ഡോക്ടർമാർ പുരുഷൻമാർ ഉണ്ടല്ലോ പിന്നെന്താ കുഴപ്പം. അതുപോലെ കണ്ടാൽ മതിയെന്നാണ് യുവതിയോട് മാനേജർ പറഞ്ഞത്.
തനിക്ക് ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും സ്ത്രീകൾ വന്നെങ്കിൽ മാത്രം മസാജ് ചെയ്താൽ മതിയെന്നും പറഞ്ഞു. അവസാനം പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോഴാണ് അവർ പുരുഷ തെറാപിസ്റ്റിനെ മാറ്റി മറ്റൊരു സ്ത്രീയെ മുറിയിലേക്ക് അയച്ചതെന്നും യുവതി പറഞ്ഞു.
