പ​ർ​ദ്ദ​യി​ട്ടു വ​ന്ന അ​വ​ളു​ടെ ക​ണ്ണു​ക​ൾ മാ​ത്ര​മേ ക​ണ്ടൊ​ള്ളു; ത​ന്നെ​ത്തേ​ടി​വ​ന്ന യു​വ​തി​യു​ടെ കോ​ളി​ൽ വ്യാ​പാ​രി​ക്ക് ന​ഷ്ട​മാ​യ​ത് 9 ല​ക്ഷം; പ​ർ​ദ്ദ​ക്കാ​രി​യെത്തിരഞ്ഞ് പോ​ലീ​സ്

എ​​രു​​മേ​​ലി: പ​​ണ​​യം ​​വ​​ച്ച സ്വ​​ർ​​ണം എ​​ടു​​ത്തു​ വി​​റ്റു തു​​ക ന​​ൽ​​കു​​മെ​​ന്ന് പ​​ര​​സ്യം ചെ​​യ്ത മു​​ണ്ട​​ക്ക​​യം പാ​​ലൂ​​ർ​​ക്കാ​​വ് സ്വ​​ദേ​​ശി​​യെ തേ​​ടി​​വ​​ന്ന യു​​വ​​തി​​യു​​ടെ ഫോ​​ൺകോ​​ളി​​ൽ ന​​ട​​ന്ന​​ത് ഒ​​മ്പ​​ത് ല​​ക്ഷ​​ത്തി​​ന്‍റെ ത​​ട്ടി​​പ്പ്. പ​​രാ​​തി​​യെ​​ത്തു​​ട​​ർ​​ന്ന് കേ​​സെ​​ടു​​ത്ത് അ​​ന്വേ​​ഷ​​ണം തു​​ട​​ങ്ങി​​യ എ​​രു​​മേ​​ലി പോ​​ലീ​​സ് പ്ര​​തി​​യെ പി​​ടി​​ക്കാ​​ൻ തെ​​ളി​​വും തു​​മ്പു​​മി​​ല്ലാ​​തെ കു​​ഴ​​യു​​ന്നു.

എ​​രു​​മേ​​ലി​​യി​​ലു​​ള്ള സ്ഥാ​​പ​​ന​​ത്തി​​ൽ ​​വ​​ച്ച സ്വ​​ർ​​ണം എ​​ടു​​ത്തു​വി​​ൽ​​ക്കാ​​ൻ എ​​ന്ന പേ​​രി​​ൽ പ​​ർ​​ദ്ദ ധാ​​രി​​യാ​​യ യു​​വ​​തി​​യാ​​ണ് മു​​ണ്ട​​ക്ക​​യം പാ​​ലൂ​​ർ​​ക്കാ​​വ് സ്വ​​ദേ​​ശി​​യെ എ​​രു​​മേ​​ലി​​യി​​ൽ കൂ​​ട്ടി​​ക്കൊ​​ണ്ടു​​വ​​ന്ന് ഒ​​മ്പ​​ത് ല​​ക്ഷം വാ​​ങ്ങി മു​​ങ്ങി​​യ​​ത്. ക​​ഴി​​ഞ്ഞ​ദി​​വ​​സ​​മാ​​ണ് സം​​ഭ​​വം. യു​​വ​​തി​​ക്ക് എ​​രു​​മേ​​ലി​​യി​​ലെ സ്ഥാ​​പ​​ന​​ത്തി​​ൽ സ്വ​​ർ​​ണപ്പ​​ണ​​യം ഇ​​ല്ലാ​​യി​​രു​​ന്നു.

അ​​തേ​​സ​​മ​​യം ഈ ​​സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കാ​​ൻ ഒ​​രു വ​​ഴി​​യും ഇ​​റ​​ങ്ങി​പ്പോ​​കാ​​ൻ മ​​റ്റൊ​​രു വ​​ഴി​​യു​​മു​​ണ്ട്. ഇ​​ത് മ​​ന​​സി​​ലാ​​ക്കി നേ​​ര​​ത്തേ ആ​​സൂ​​ത്ര​​ണം ചെ​​യ്ത ത​​ട്ടി​​പ്പാ​​ണ് ന​​ട​​ന്ന​​തെ​​ന്ന് സം​​ഭ​​വ​​ങ്ങ​​ളു​​ടെ സി​​സി കാ​​മ​​റ ദൃ​​ശ്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച പോ​​ലീ​​സ് പ​​റ​​യു​​ന്നു.കഥയിങ്ങനെ: ഹ​​രി​​യാ​​ന ര​​ജി​​സ്ട്രേ​​ഷ​​നി​​ലു​​ള്ള കാ​​റി​​ൽ ഏ​​താ​​നും യു​​വാ​​ക്ക​​ൾ​​ക്കൊ​​പ്പം എ​​ത്തി​​യാ​​ണ് യു​​വ​​തി മു​​ണ്ട​​ക്ക​​യം പാ​​ലൂ​​ർ​​ക്കാ​​വ് സ്വ​​ദേ​​ശി​​യെ പാ​​ലൂ​​ർ​​ക്കാ​​വി​​ലെ വീ​​ട്ടി​​ലെ​​ത്തി ക​​ണ്ട​​ത്. യു​​വാ​​ക്ക​​ൾ യു​​വ​​തി​​യെ ഇ​​വി​​ടെ ഇ​​റ​​ക്കി​​വി​​ട്ട​​ശേ​​ഷം പോ​​യി.

ക​​ണ്ണു​​ക​​ൾ ഒ​​ഴി​​കെ ബാ​​ക്കി മു​​ഴു​​വ​​നും പ​​ർ​​ദ്ദ​​യി​​ൽ മ​​റ​​ച്ച​ നി​​ല​​യി​​ലാ​​ണ് യു​​വ​​തി വ​​ന്ന​​ത്. തു​​ട​​ർ​​ന്ന് പാ​​ലൂ​​ർ​​ക്കാ​​വ് സ്വ​​ദേ​​ശി​​ക്കൊ​​പ്പം ഇ​​യാ​​ളു​​ടെ ബൈ​​ക്കി​​ൽ ക​​യ​​റി മു​​ണ്ട​​ക്ക​​യ​​ത്തെ ഇ​​യാ​​ളു​​ടെ ക​​ട​​യി​​ൽ ചെ​​ല്ലു​​ക​​യും തു​​ട​​ർ​​ന്ന് വീ​​ണ്ടും ഇ​​യാ​​ൾ​​ക്കൊ​​പ്പം ബൈ​​ക്കി​​ൽ എ​​രു​​മേ​​ലി​​യി​​ൽ പ​​ണ​​യ സ്ഥാ​​പ​​ന​​ത്തി​​ൽ എ​​ത്തു​​ക​​യും ചെ​​യ്തു. ഇ​​തി​​ന്‍റെ സി​​സി കാ​​മ​​റ ദൃ​​ശ്യ​​ങ്ങ​​ൾ പോ​​ലീ​​സ് ശേ​​ഖ​​രി​​ച്ചി​​ട്ടു​​ണ്ട്.

സ്ഥാ​​പ​​ന​​ത്തി​​ന്‍റെ മു​​മ്പി​​ൽ യു​​വ​​തി പാ​​ലൂ​​ർ​​ക്കാ​​വ് സ്വ​​ദേ​​ശി​​യി​​ൽ​​നി​​ന്ന് പ​​ണം വാ​​ങ്ങി ത​​നി​​യെ​​യാ​​ണ് സ്ഥാ​​പ​​ന​​ത്തി​​ലേ​​ക്ക് പ​​ണ​​യ സ്വ​​ർ​​ണം എ​​ടു​​ക്കാ​​നെ​​ന്ന പേ​​രി​​ൽ ക​​യ​​റി​​പ്പോ​​യ​​ത്.ഒ​​പ്പം വ​​ന്നാ​​ൽ ത​​നി​​ക്ക് നാ​​ണ​​ക്കേ​​ടാ​​ണെ​​ന്ന് യു​​വ​​തി പ​​റ​​ഞ്ഞ​​തു​​കൊ​​ണ്ട് പാ​​ലൂ​​ർ​​ക്കാ​​വ് സ്വ​​ദേ​​ശി പു​​റ​​ത്തു കാ​​ത്തു​​നി​​ന്നു. എ​​ന്നാ​​ൽ, യു​​വ​​തി മ​​റു​വ​​ഴി​​യി​​ലൂ​​ടെ ഇ​​റ​​ങ്ങി മുങ്ങി.

കു​​റേസ​​മ​​യം കാ​​ത്തു​​നി​​ന്ന പാ​​ലൂ​​ർ​​ക്കാ​​വ് സ്വ​​ദേ​​ശി ന​​ട​​ന്ന​​ത് ത​​ട്ടി​​പ്പാ​​ണെ​​ന്ന് അ​​റി​​ഞ്ഞ് പോ​​ലീ​​സി​​ൽ പ​​രാ​​തി​ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.യു​​വ​​തി സ​​ഞ്ച​​രി​​ച്ച കാ​​ർ ക​​ണ്ണൂ​​ർ ജി​​ല്ല​​യി​​ൽ ര​​ണ്ടു​ത​​വ​​ണ എ​​ഐ കാ​​മ​​റ വ​​ഴി പെ​​റ്റി ചു​​മ​​ത്ത​​പ്പെ​​ട്ട​​താ​​ണെ​​ന്നും സ​​മാ​​ന​​മാ​​യ ത​​ട്ടി​​പ്പ് ഇ​​തി​​നു​​മു​​മ്പ് ന​​ട​​ത്തി​​യി​​ട്ടു​​ണ്ടെ​​ന്നും പോ​​ലീ​​സ് പ​​റ​​യു​​ന്നു.

Related posts

Leave a Comment