ന്യൂഡൽഹി: മണിപ്പൂർ സ്വദേശിയായ യുവതി സുഹൃത്തായ കൊറിയൻ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ഡൽഹി ഗ്രേറ്റർ നോയിഡയിലാണ് സംഭവം. യൂ ഡക്ക് ഹീ എന്ന യുവാവ് ആണ് കൊല്ലപ്പെട്ടത്. 10 വർഷമായി ഇയാൾ ഇന്ത്യയിൽ താമസിച്ചുവരികയായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. വാക്കുതർക്കമാണ് കൊലപാതകത്തിനു കാരണമെന്ന് യുവതി പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രതിയായ മണിപ്പൂർ സ്വദേശിനിയെ പോലീസ് കസ്റ്റഡയിലെടുത്തു. മദ്യപിച്ച ശേഷം ഡക്ക് ഹീ യുഹ് ഇടയ്ക്കിടെ തന്നെ ആക്രമിക്കാറുണ്ടെന്നും നിരാശ മൂലമാണ് താൻ ഇങ്ങനെ ചെയ്തതെന്നും യുവതി ചോദ്യം ചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
