“എ​ൻ​എ​സ്എ​സി​നെ​പ്പ​റ്റി പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​ക്കേ​ണ്ടതില്ല’; ആ​ന​ന്ദ​ബോ​സ് മ​യ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ൽ ബി​ജെ​പി സ​മ്മ​ർ​ദ​മാ​ണെ​ന്നാ​ണ് സൂ​ച​ന

ന്യൂ​ഡ​ൽ​ഹി: എ​ന്‍​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നെ​തി​രാ​യ ത​ന്‍റെ വി​മ​ർ​ശ​നം വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് പ​ശ്ചി​മ​ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി.​വി. ആ​ന​ന്ദ​ബോ​സ്. എ​ൻ​എ​സ്എ​സി​നോ​ട് ത​നി​ക്ക് പ​രാ​തി​യി​ല്ലെ​ന്നും മ​ന്നം സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്താ​ൻ അ​വ​സ​രം കി​ട്ടാ​ത്ത​തി​ൽ മാ​ത്ര​മാ​ണു വി​ഷ​മ​മെ​ന്നും ആ​ന​ന്ദ​ബോ​സ് വി​ശ​ദീ​ക​രി​ച്ചു.

എ​ൻ​എ​സ്എ​സി​നെ​തി​രാ​യ വി​മ‍​ർ​ശ​നം ആ​ന​ന്ദ​ബോ​സ് മ​യ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ൽ ബി​ജെ​പി സ​മ്മ​ർ​ദ​മാ​ണെ​ന്നാ​ണ് സൂ​ച​ന. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ൻ​എ​സ്എ​സി​നെ പി​ണ​ക്കേ​ണ്ടെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം സ​ന്ദേ​ശം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഗ​വ​ർ​ണ‍​ർ നി​ല​പാ​ട് മാ​റ്റി​യ​ത്.

എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​മാ​യ പെ​രു​ന്ന​യി​ലെ മ​ന്നം സ​മാ​ധി​യി​ല്‍ ത​നി​ക്ക് പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്താ​ന്‍ അ​വ​സ​രം നി​ഷേ​ധി​ച്ചു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് സി.​വി. ആ​ന​ന്ദ​ബോ​സ് തി​ങ്ക​ളാ​ഴ്ച ഉ​യ​ർ​ത്തി​യ​ത്.മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ക എ​ന്ന​ത് ഏ​തെ​ങ്കി​ലും വ്യ​ക്തി​യു​ടെ മാ​ത്രം അ​വ​കാ​ശ​മ​ല്ലെ​ന്നും ഓ​രോ നാ​യ​ര്‍ സ​മു​ദാ​യം​ഗ​ത്തി​ന്‍റെ​യും അ​വ​കാ​ശ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഡ​ല്‍​ഹി എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം സം​ഘ​ടി​പ്പി​ച്ച മ​ന്നം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ദു​ര​നു​ഭ​വം പ​ര​സ്യ​മാ​ക്കി​യ​ത്.ത​നി​ക്ക് ഐ​എ​എ​സ് ത​ന്ന​ത് ആ​രാ​ണെ​ന്ന് ചോ​ദി​ച്ചാ​ല്‍, ഗ​വ​ർ​ണ​റാ​കാ​ൻ കാ​ര​ണം എ​ന്താ​ണെ​ന്നു ചോ​ദി​ച്ചാ​ൽ‌ അ​ത് ത​ന്‍റെ ക​ര​യോ​ഗ​മാ​ണ്, സ​മു​ദാ​യ​ത്തോ​ടു​ള്ള ക​ട​പ്പാ​ട് ത​നി​ക്ക് എ​പ്പോ​ഴു​മു​ണ്ടെ​ന്നും ആ​ന​ന്ദ​ബോ​സ് പ​റ​ഞ്ഞു.

ബം​ഗാ​ള്‍ ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട വി​വ​രം പ്ര​ധാ​ന​മ​ന്ത്രി എ​ന്നെ അ​റി​യി​ച്ച​പ്പോ​ള്‍ താൻ ആ​ദ്യം വി​ളി​ച്ച​വ​രി​ലൊ​രാ​ള്‍ എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ്. ഗ​വ​ര്‍​ണ​റാ​യി ചു​മ​ത​ല​യേ​ല്‍​ക്കു​ന്ന​തി​ന് മു​ന്‍​പ് മ​ന്നം സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചു. ഞാ​ന്‍ അ​വി​ടെ ചെ​ന്നു. അ​ദ്ദേ​ഹം എ​ന്‍റെ കാ​റി​ന​ടു​ത്ത് വ​ന്ന് ഡോ​ര്‍ തു​റ​ന്ന് എ​ന്നെ സ്വീ​ക​രി​ച്ചു. എ​നി​ക്ക് ചാ​യ ത​ന്നു, സം​സാ​രി​ച്ചു. തി​രി​കെ കാ​റി​ല്‍ ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ഒ​ന്നും പ​റ​ഞ്ഞി​ല്ല.

തനിക്ക് സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്താ​ന്‍ അ​വ​കാ​ശ​മി​ല്ലേ? നാ​യ​ര്‍ സ​മു​ദാ​യ​ത്തി​ലെ ഓ​രോ​രു​ത്ത​ര്‍​ക്കും ജീ​വി​ത​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും മ​ന്ന​ത്താ​ചാ​ര്യ​ന്‍റെ സ​മാ​ധി​യി​ല്‍ പോ​യി ആ​ദ​ര​വ് അ​ര്‍​പ്പി​ക്കാ​ന്‍ അ​വ​കാ​ശ​മി​ല്ലേ? അ​ത് ഏ​തെ​ങ്കി​ലും ഒ​രാ​ള്‍​ക്ക് മാ​ത്രം ഉ​ള്ള അ​വ​കാ​ശ​മാ​ണോ? താൻ പെ​രു​ന്ന​യി​ല്‍ പോ​കു​ന്ന​ത് ഗേ​റ്റ് കീ​പ്പ​റെ കാ​ണാ​ന​ല്ല, മ​ന്നം പ​ത്മ​നാ​ഭ​നെ കാ​ണാ​നാ​ണ്.- ആ​ന​ന്ദ​ബോ​സ് പറഞ്ഞു.അ​തേ​സ​മ​യം, ആ​ന​ന്ദ ബോ​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി​യ എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍ അ​ങ്ങ​നെ​യൊ​രു സം​ഭ​വം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment