ഞങ്ങൾ ആദ്യം ഒക്ടോബറിൽ ദീപാവലിക്ക് പരാശക്തി റീലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ആ ദിവസം വിജയ് ചിത്രം ലോക്ക് ചെയ്തു. പിന്നീട് വിജയ് ചിത്രം പൊങ്കലിന് റീലീസ് പ്ലാൻ ചെയ്തു.
വിവരം അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിജയ് സാറുടെ മാനേജര്‍ ജഗദീഷിനെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തോട് ഞങ്ങളുടെ സാഹചര്യം പറഞ്ഞു. അതിനെന്താ പ്രശ്നം ബ്രോ രണ്ട് ചിത്രങ്ങള്‍ ഈസിയായി പൊങ്കലിന് റിലീസ് ചെയ്യാലോ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് കേട്ട് ഞാന്‍ പറഞ്ഞു, നിങ്ങള്‍ക്ക് പ്രശ്നമൊന്നുമുണ്ടാവില്ല എനിക്കാണ് പ്രശ്നം.
ഇത് വിജയ് സാറുടെ അവസാന പടമല്ലേ എന്ന്. വിജയ് സാറുമായി നിങ്ങള്‍ സംസാരിക്കണം എന്ന് ഞാന്‍ പറഞ്ഞു. പത്ത് മിനിറ്റിന് ശേഷം അദ്ദേഹം വീണ്ടും വിളിച്ചു. വിജയ് സാറുടെ മറുപടി എന്നെ ഞെട്ടിച്ചു.
ക്ലാഷ് റിലീസ് വരുന്നത് കൊണ്ട് ഒരു പ്രശ്നവുമില്ല, ഗ്രാന്‍ഡ് ആയി തന്നെ റിലീസ് ചെയ്യാന്‍ അവരോട് പറയൂ. ശിവകാര്‍ത്തികേയനോട് എന്റെ എല്ലാവിധ ആശംസകളും അറിയിക്കൂ എന്നായിരുന്നു വിജയ് സാര്‍ പറഞ്ഞത്. -ശിവകാര്ത്തികേയന്
