ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ… പല പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും എന്റെ കരിയറിൽ വന്നപ്പോൾ ദൈവത്തെപ്പോലെ എന്റെ കൂടെ നിന്നത് പ്രേക്ഷകരാണ്. അതിന് ഒരുപാട് നന്ദി. ഇനി നിങ്ങൾക്ക് വേണ്ടി മാത്രം സിനിമകൾ ചെയ്യണം എന്നാണ് ആഗ്രഹം. നല്ല സിനിമകളും നല്ല കഥാപാത്രങ്ങളും വരട്ടെ.
നിങ്ങൾക്ക് ഇനിയും ആസ്വദിക്കാൻ സാധിക്കട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു. ഇവിടെ വന്നതിനും നിങ്ങളെ കാണാൻ സാധിച്ചതിലും ഒരുപാട് സന്തോഷം. ഇപ്പോഴുള്ള സ്നേഹവും സപ്പോർട്ടും കൂടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. -നിവിൻ പോളി
