ചാരുംമൂട്: ജംഗ്ഷനിൽ സ്കൂട്ടർതട്ടി പരിക്കേറ്റു മരിച്ച യാചകന്റെ സഞ്ചിയിൽനിന്ന് ലക്ഷങ്ങൾ കണ്ടെടുത്തു. നാലര ലക്ഷത്തോളം രൂപയാണ് കണ്ടെടുത്തത്.
കഴിഞ്ഞ ദിവസമാണ് ഇയാൾ അപകടത്തിൽപ്പെട്ടത്. കടത്തിണ്ണയിൽ മരിച്ചുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
അനിൽ കിഷോർ എന്ന ആളാണ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ മറ്റു സഞ്ചികളിൽ എണ്ണി തിട്ടപ്പെടുത്താത്ത പണവും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
സംഭവത്തിൽ നൂറനാട് പോലീസ് എഫ് ഐആർ രജിസ്റ്റർ ചെയ്തു. മൃതശരീരം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.
