പാലാ: പാലായില്‍ വാടകവീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈംഗികവ്യാപാരസംഘത്തെ പാലാ പോലീസ് പിടികൂടി. സംഘത്തിന്റെ മുഖ്യ നടത്തിപ്പുകാരിയായി അറിയപ്പെടുന്ന വയനാട് സ്വദേശിനി സരസ്വതി ഉള്‍പ്പെടെ രണ്ട് സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് കസ്റ്റഡിയിലായത്.
പാലാ ഡിവൈഎസ്പി കെ. സദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ തെക്കേക്കരയിലുള്ള വാടകവീട്ടില്‍ പോലീസ് റെയ്ഡ് നടത്തുകയായിരുന്നു.
കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
