കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ല​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു, മൂ​ന്നു മ​ര​ണം; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

കോ​ഴി​ക്കോ​ട്: കു​ന്ന​മം​ഗ​ല​ത്ത് ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ ദാ​രു​ണ​മാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​രും പി​ക്ക​പ്പ് ലോ​റി ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്. കൊ​ടു​വ​ള്ളി സ്വ​ദേ​ശി നി​ഹാ​ൽ, പി​ക്ക​പ്പ് ഡ്രൈ​വ​ർ വ​യ​നാ​ട് സ്വ​ദേ​ശി ഷ​മീ​ർ എ​ന്നി​വ​രെ തി​രി​ച്ച​റി​ഞ്ഞു. മ​രി​ച്ച മൂ​ന്നാ​മ​ത്തെ​യാ​ളെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ കു​ന്ന​മം​ഗ​ലം മു​റി​യ​നാ​ലി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വ​യ​നാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റും താ​മ​ര​ശേ​രി ചു​രം ഇ​റ​ങ്ങി വ​ന്ന പി​ക്ക​പ്പ് ലോ​റി​യും നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
ശ​ബ്ദം കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രും തൊ​ലീ​സും ചേ​ർ​ന്നാ​ണ് ഉ​ട​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ മൂ​ന്നു​പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പി​ക്ക​പ്പ് വാ​നി​ലു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment