എ​ൽ​ഡി​എ​ഫ് സ​മ​ര​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ന്ന് കെ.​പി. മോ​ഹ​ന​ൻ; കൂ​ത്തു​പ​റ​മ്പി​ൽ കു​റു​പ്പി​ന്‍റെ മ​ക​നോ, പേ​ര​ക്കു​ട്ടി​യോ..?

ത​ല​ശേ​രി: കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ ഇ​ട​തു​മു​ന്ന​ണി ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ൽ നി​ന്നു കൂ​ത്തു​പ​റ​മ്പ് എം​എ​ൽ​എ കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ വി​ട്ടുനി​ന്ന​ത് വി​വാ​ദ​മാ​കു​ന്നു. കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി കെ.​പി. മോ​ഹ​ന​നോ മോ​ഹ​ന​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​ൻ പി.​കെ. പ്ര​വീ​ൺ കു​മാ​റോ എ​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് കെ.​പി. മോ​ഹ​ന​ന്‍റെ സ​മ​ര ബ​ഹി​ഷ്ക​ര​ണ​വും ച​ർ​ച്ച​യാ​യി​ട്ടു​ള്ള​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി​യ സ​മ​ര​ത്തി​ൽ നി​ന്നാ​ണ് രാ​ഷ്‌​ട്രീ​യ ജ​ന​താ ദ​ളി​ന്‍റെ ഏ​ക എം​എ​ൽ​എ​യാ​യ കെ.​പി. മോ​ഹ​ന​ൻ വി​ട്ടു നി​ന്ന​ത്.എ​ന്നാ​ൽ, കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള എ​ൽ​ഡി​എ​ഫ് സ​മ​രം പെ​ട്ടെ​ന്നെ​ടു​ത്ത തീ​രു​മാ​ന​മാ​യ​തു കൊ​ണ്ടാ​കാം കെ.​പി. മോ​ഹ​ന​ൻ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് ആ​ർ​ജെ​ഡി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി. ശ്രേ​യാം​സ് കു​മാ​ർ രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

പാ​ർ​ട്ടി പ്ര​തി​നി​ധി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ർ​ജെഡി ​ഇ​ട​തു​മു​ന്ന​ണി വി​ടാ​ൻ ഒ​രു​ങ്ങു​ന്നു​വെ​ന്ന ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കെ.​പി. മോ​ഹ​ന​ൻ വി​ട്ടു നി​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഇ​ന്ന​ലെ കൂ​ത്തുപ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ മോ​ഹ​ന​ൻ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു.

ഇ​ട​തു മു​ന്ന​ണി വി​ട​ണ​മെ​ന്ന് ആ​ർ​ജെ​ഡി​യി​ലെ ശ്രേ​യം​സ് വി​ഭാ​ഗം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന വി​വ​രം ഇ​തി​ന​കം പു​റ​ത്തു വ​ന്നി​രു​ന്നു. മു​ന്ന​ണി വി​ടു​ന്ന​തി​നോ​ട് കെ.പി. മോ​ഹ​ന​ൻ ക​ടു​ത്ത എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കി​യി​ലാ​ണ് മോ​ഹ​ന​ൻ ത​ന്നെ സ​മ​ര​ത്തി​ൽ നി​ന്നും വി​ട്ടു നി​ന്നി​ട്ടു​ള്ള​ത്.

കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ​യി കെ.​പി. മോ​ഹ​ന​ൻ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നാ​ണ് മോ​ഹ​ന​ൻ അ​നു​കൂ​ലി​കൾ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, മോ​ഹ​ന​ന്‍റെ സ​ഹോ​ര പു​ത്ര​നും രാ​ഷ്‌ട്രീ​യ ജ​ന​ത​ദ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പി.​കെ പ്ര​വീ​ൺ​കു​മാ​ർ സ്ഥാ​നാ​ർഥി​യാ​കു​മെ​ന്നും പ്ര​ചാ​ര​ണ​മു​ണ്ട്. യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പ്ര​വീ​ൺ പാ​നൂ​ർ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ആ​യി​രു​ന്നു.

നാ​ല് ത​വ​ണ എം​എ​ൽഎ​യും ഒ​രു ത​വ​ണ മ​ന്ത്രി​യു​മാ​യി​രു​ന്നു എ​ഴു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ കെ.​പി. മോ​ഹ​ന​ൻ. കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളി​ൽ പി.​ആ​ർ. കു​റു​പ്പി​ന്‍റെ മ​ക​നാ​യ മോ​ഹ​ന​നും പേ​ര​ക്കു​ട്ടി​​യാ​യ പ്ര​വീ​ണും ഇ​തി​ന​കം ഇ​ടം നേ​ടി ക്ക​ഴി​ഞ്ഞു.

  • ന​വാ​സ് മേ​ത്ത​ർ

Related posts

Leave a Comment