ഏറ്റുമാനൂര്‍: കഴിഞ്ഞ നാലര വര്‍ഷം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ പ്രോഗ്രസ് കാര്‍ഡുമായി മന്ത്രി വി.എന്‍. വാസവന്. നാളെ രാവിലെ 10ന് മാന്നാനം കെഇ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരണ യോഗം നടക്കും.
കഴിഞ്ഞ നാലര വര്‍ഷക്കാലം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി 4000 കോടിയോളം രൂപ വിനിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. 2021 ജൂലൈ 17 ന് നടന്ന വികസന ശില്പശാലയില് രൂപപ്പെടുത്തിയ വികസന പദ്ധതിക്ക് അനുസരിച്ചാണ് ഏറ്റുമാനൂര്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
അതില്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കി 2023ല്‍ വിലയിരുത്തല്‍ യോഗവും പുതിയ വികസന കാഴ്പ്പാട് രൂപീകരിക്കുന്നതിനു വേണ്ടിയുള്ള രണ്ടാം വികസന ശില്പശാലയും നടത്തി.വികസന ശില്പശാലകള് മുന്നോട്ടുവച്ച കമ്പനിക്കടവ് പാലം, കാരിത്താസ് റെയില്‍വേ മേല്‍പാലം, കരിക്കാത്തറ പാലം, കുമരകം റോഡിന്റെ വികസനം, പട്ടിത്താനം, മണര്‍കാട് ബൈപാസ് റോഡ്, ചീപ്പുങ്കല്‍ മണിയാപറമ്പ് റോഡ് തുടങ്ങിയ പദ്ധതികള്‍ എല്ലാംതന്നെ പൂര്‍ത്തിയാക്കികൊണ്ടാണ് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്.
ഏറ്റുമാനൂരില്‍ മിനി സിവില്‍ സ്റ്റേഷന് സാക്ഷാത്ക്കരിക്കപ്പെടുകയാണ്. എംജി യൂണിവേഴ്സിറ്റിയുടെ കീഴില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പോര്‍ട്സ് കോംപ്ലക്സിനായുള്ള നടപടികള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്ത് ഇതാദ്യമായാണ് മണ്ഡലത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളുമായി ചര്‍ച്ച നടത്തുന്നതെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു.
