ജിം​നേ​ഷ്യം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​ക്ക​ച്ച​വ​ടം: ഉ​ട​മ​യു​ടെ അ​ക്കൗ​ണ്ടി​ലെ അ​ര​ല​ക്ഷം ക​ണ്ടു​കെ​ട്ടി; ല​ഹ​രി​ക്ക​ട​ത്തു​വ​ഴി ബി​നാ​മി പേ​രി​ൽ വാ​ങ്ങി​യ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടാ​ൻ പോ​ലീ​സ്

ആ​ല​പ്പു​ഴ: ജിം​നേ​ഷ്യം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രിക്കച്ച​വ​ടം ന​ട​ത്തി​യ കേ​സി​ൽ എം​ഡി​എം​എയു​മാ​യി പി​ടി​കൂ​ടി​യ ജിം​നേ​ഷ്യം ഉ​ട​മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ അ​ര​ല​ക്ഷം രൂ​പ ക​ണ്ടുകെ​ട്ടി.നൂ​റ​നാ​ട് പാ​ല​മേ​ല്‍ കൈ​ലാ​സം വീ​ട്ടി​ല്‍ ജി. ​അ​ഖി​ല്‍ നാ​ഥി​ന്‍റെ (31) പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​യും ജിം​നേ​ഷ്യം അ​ക്കൗ​ണ്ടി​ലെ​യും അ​ര​ല​ക്ഷം രൂ​പ​യു​ടെ ബാ​ല​ന്‍​സ് തു​ക​യാ​ണ് പോ​ലീ​സ് ക​ണ്ടു​കെ​ട്ടി​യ​ത്.

നൂ​റ​നാ​ട് പ​ട​നി​ല​ത്തും കു​ട​ശ​നാ​ട്ടും പ​വ​ര്‍ ഹൗ​സ് എ​ന്ന പേ​രി​ല്‍ ജിം​നേ​ഷ്യം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു അ​ഖി​ല്‍ നാ​ഥ്. ജിം​നേ​ഷ്യ​ങ്ങ​ളി​ല്‍ വ​ര്‍​ക്കൗട്ടി​നെ​ത്തു​ന്ന യു​വാ​ക്ക​ളെ​യും യു​വ​തി​ക​ളെ​യും ആ​ദ്യം ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ന​ട​ത്തു​ന്ന പാ​ര്‍​ട്ടി​ക​ള്‍​ക്ക് ക്ഷ​ണി​ച്ച് രാ​സ​ല​ഹ​രി ന​ല്‍​കും. തു​ട​ര്‍​ന്ന് ആ​വ​ശ്യ​മ​നു​സ​രി​ച്ച് സൗ​ജ​ന്യ​മാ​യി ല​ഹ​രിവ​സ്തു എ​ത്തി​ച്ചുകൊ​ടു​ക്കും.

ല​ഹ​രി​ക്ക് അ​ടി​മ​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ല്‍ വ​ന്‍​തു​ക വാ​ങ്ങി വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​തു​മാ​ണ് ഇ​യാ​ളു​ടെ രീ​തി. രാ​സ​ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഇ​യാ​ളും ജിം ​ട്രെ​യി​ന​റാ​യ സു​ഹൃ​ത്ത് വി​ന്‍​രാ​ജും ബംഗളൂരുവില്‍ പോ​യി 50 ഗ്രാം ​എം​ഡി​എം​എ വാ​ങ്ങി​ക്കൊ​ണ്ടു വ​ന്ന് വി​ല്‍​പ്പ​ന​യ്ക്കാ​യി വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 18 നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​രു​ടെ അ​റ​സ്റ്റി​നുശേ​ഷം ഇ​വ​ര്‍​ക്ക് രാ​സ​ല​ഹ​രി വി​ല്‍​പ്പ​ന ന​ട​ത്തി​യ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി എ​ന്‍.​എം. മു​ഹ​മ്മ​ദ് ജാ​ബി​ദ് (31), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് സ​ഹ​ല്‍ (22) എ​ന്നി​വ​രെ ന​വം​ബ​ര്‍ 16ന് ​നൂ​റ​നാ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഈ ​ല​ഹ​രി ഇ​ട​പാ​ടി​ലെ മു​ഖ്യക​ണ്ണി​യാ​യ നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജാ​മി​യു അ​ബ്ദു​ള്‍ റ​ഹീം (24) എ​ന്ന​യാ​ളെ ക​ഴി​ഞ്ഞ ആ​ഴ്ച​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​ണ്ടാ​യി.

രാ​സ​ല​ഹ​രി വി​ല്‍​പ്പ​ന​യി​ലൂ​ടെ അ​ഖി​ല്‍ നാ​ഥി​ന് ല​ഭി​ച്ച​തെ​ന്നു ക​ണ്ടെ​ത്തി​യ അ​ര​ല​ക്ഷം രൂ​പ​യാ​ണ് പ​ണ​ത്തി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് യാ​തൊ​രു തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കാ​ത്ത​തി​നെത്തുട​ര്‍​ന്ന് ക​ണ്ടു​കെ​ട്ടി അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച​ത്. അ​ക്കൗ​ണ്ട് തു​ക ക​ണ്ടുകെ​ട്ട​ല്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി കേ​ന്ദ്ര സ​ര്‍​ക്കാരിന്‍റെ ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള റ​വ​ന്യൂ വ​കു​പ്പി​ന്‍റെ ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള ട്രി​ബ്യൂ​ണ​ലി​ന് തെ​ളി​വു രേ​ഖ​ക​ള്‍ സ​ഹി​തം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ട്രി​ബ്യൂ​ണ​ൽ ക​മ്മീ​ഷ​ണ​ര്‍ ബി. ​യ​മു​നാ ദേ​വി​യാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ വി​ചാ​ര​ണ ന​ട​ത്തി അ​ര​ല​ക്ഷം രൂ​പ ക​ണ്ടുകെ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്. ക​ഴി​ഞ്ഞവ​ര്‍ഷം ല​ഹ​രി​ക്ക​ട​ത്തു​കാ​ര​നാ​യ ഷൈ​ജു​ഖാ​ന്‍ എ​ന്ന​യാ​ളു​ടെ 17.5 സെന്‍റ് വീ​ടും സ്ഥ​ല​വും സ​മാ​ന​മാ​യി ക​ണ്ടു​കെ​ട്ടി​യി​രു​ന്നു. ല​ഹ​രി​ക്ക​ട​ത്തു​കാ​ര്‍ ല​ഹ​രി ക​ട​ത്തും വി​ല്‍​പ്പ​ന​യും വ​ഴി ബി​നാ​മി പേ​രി​ലും മ​റ്റും സ​ന്പാ​ദി​ക്കു​ന്ന സ്ഥാ​വ​ര ജം​ഗ​മ സ്വ​ത്തു​ക്ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment