സ​മു​ദാ​യ​ങ്ങ​ളെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ‘ക​ങ്കാ​ണി​പ​ണി​ക്കാ​രെ ‘പൊ​തു​ജ​നം തി​രി​ച്ച​റി​യ​ണം; എ​ൻ​എ​സ്എ​സ്-​എ​സ്എ​ൻ​ഡി​പി സ​ഖ്യം ദു​ഖി​ത​രു​ടെ പ​ങ്കു ക​ച്ച​വ​ട​മെ​ന്ന് പ​രി​ഹ​സി​ച്ച് വി​ദ്യാ​സാ​ഗ​ർ

തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി രൂ​പം കൊ​ണ്ടി​രി​ക്കു​ന്ന എ​ൻ​എ​സ്എ​സ് – എ​സ്എ​ൻ​ഡി​പി സ​ഖ്യം വെ​റും തു​ല്യു ദുഃ​ഖി​ത​രു​ടെ പ​ങ്കു ക​ച്ച​വ​ടം മാ​ത്ര​മാ​ണെ​ന്ന് അ​സ്വ.​സി.​കെ. വി​ദ്യാ​സാ​ഗ​ർ.

ക​മ്പ​നി, സം​ഘ​ട​നാ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ഇ​രു സം​ഘ​ട​നാ നേ​താ​ക്ക​ളും നി​യ​മ കു​ടു​ക്കി​ലാ​യ​തി​നാ​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദാ​ര്യം തേ​ടി ന​ട​ക്കു​ന്ന​തെ​ന്ന് ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി നേ​താ​വും എ​സ്എ​ൻ​ഡി​പി മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​സ്വ.​സി.​കെ. വി​ദ്യാ​സാ​ഗ​ർ ആ​രോ​പി​ച്ചു.

സു​കു​മാ​ര​ൻ നാ​യ​ർ​ക്കും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ വി​വി​ധ കോ​ട​തി​ക​ളി​ലു​ണ്ട്. പ​ല​തും മു​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ​താ​ണ്. വെ​ള​ളാ​പ്പ​ള്ളി​ക്കെ​തി​രെ മൈ​ക്രോ ഫി​നാ​ൻ​സ് വി​ഷ​യ​ത്തി​ൽ മാ​ത്രം 124 കേ​സു​ണ്ട്. കൊ​ല്ലം എ​സ്.​എ​ൻ കോ​ള​ജ് പ്ര​ത്യേ​ക ഫ​ണ്ട് കേ​സും പ്ര​തി​കൂ​ല​മാ​ണ്.

ഇ​വ​യി​ൽ എ​ല്ലാം സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന കി​ട്ടാ​ൻ വേ​ദി​യാ​ണ് ര​ണ്ടു കൂ​ട്ട​രും അ​ടി​മ​പ്പ​ണി ചെ​യ്യു​ന്ന​ത്. വെ​ള്ളാ​പ്പ​ള്ളി​യെ പി​ന്തു​ണ​യ്ക്കു​ക വ​ഴി ഈ​ഴ​വ സ​മു​ദാ​യ​ത്തെ എ​ൽ​ഡി​എ​ഫും ഗ​വ​ൺ​മെ​ന്‍റും വ​ഞ്ചി​ക്കു​ക​യാ​ണ്.

സ​മു​ദാ​യ​ങ്ങ​ളെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ‘ക​ങ്കാ​ണി​പ​ണി​ക്കാ​രെ ‘പൊ​തു​ജ​നം തി​രി​ച്ച​റി​യ​ണ​മെ​ന്നും വി​ദ്യാ​സാ​ഗ​ർ പ​റ​ഞ്ഞു. അ​ഡ്വ മ​ധു​സൂ​ദ​ന​ൻ, സൗ​ത്ത് ഇ​ന്ത്യ​ൻ ആ​ർ. വി​നോ​ദ്, ച​ന്ദ്ര​സേ​ന​ൻ എ​ന്നി​വ​രും പ​ത്ര​സേ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment